ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൭


വെള്ളിയാഴ്ച വെള്ളിവെളുക്കുമ്മുമ്പെ മല്ലത്തടമെന്നങ്ങെടുത്തു കന്നി ചംകുരുമ്പയൊന്നു വച്ചുടൻ കന്നി കണ്ണിവെറ്റവച്ചങ്ങടയ്ക്കം വച്ചു അല്ലീമുല്ലനട്ടു ചെമ്പകംനട്ടു വാടാതുളസിനട്ടു തെച്ചിയുംനട്ടു അല്ലീമുല്ലതൊട്ടു സത്യവുംചെയ്തു ആതിച്ചനെ നോക്കി സത്യംവും ചെയ്തു എനിക്കൊ ഒരുമാല വിതിവരുമ്പോൾ അല്ലിമുല്ലപൂത്തു ചിതറീടേണം നഗപുരത്തേയ്ക്കു പോയുടൻ കന്നി ആറുനാളുനീരു കോരിയാൾകന്നി എഴാംനാളിൽ നീരു കോരുവനായി ചെപ്പുകുടപ്പാനയെടുത്തുംകൊണ്ടു ചമ്പുകയർപ്പാളയെടുത്തുംകൊണ്ടു വെട്ടാവെളിക്കോടിയെറങ്ങീയപ്പം അല്ലീമുല്ലപൂത്തു മണവും വീശി മുല്ലത്തൈപിടിച്ചു കരഞ്ഞുകന്നി നേരുമില്ലയൊമുല്ലേ നെറിയുമില്യേം? നേരുമില്ലായൊമുല്ലേ നീതിയുമില്യേ? എന്റെതരത്തിലെ തോഴമാരെല്ലാം . . . . . . . . . നാഗപുരത്തോടീവന്നുടൻകന്നീ പൊന്നിൻമണിക്കൂടു തുറന്നു വിട്ടു ചെല്ലക്കിളിതന്നെപ്പറത്തീകന്നീ വാണാലുണ്ണിയെന്ന കിളിപറഞ്ഞു വളത്തിയ കൈകൊണ്ടന്നെ അടിച്ചോഅമോ

നീലക്കരിവണ്ടും കരഞ്ഞീതപ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/212&oldid=164235" എന്ന താളിൽനിന്ന് ശേഖരിച്ചത്