ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൩

നിന്റെയച്ഛനെന്നു കുരുതിക്കൊൾകു അപ്പോൾ വരംചോദിച്ചുടനേ പിമറി ഏഴാനയൊ നല്ല വെലംകൊടുത്തു കോരിയെടുത്തങ്ങോട്ടെറിഞ്ഞു പീമൻ കുരുനാടുമോനോക്കി നടന്നുവെക്കം ഈപാറ്റിന്റെനല്ല പാഴ്കരയ്ക്കു് നിൽക്കം പനചുറ്റി പുഴുതെടുത്തു വെള്ളത്തിലോമുക്കിയെടുത്തുംകൊണ്ടു തിക്കനോക്കിയങ്ങു നടക്കുമ്പോഴ് ... ... ...

കേളും കേളമെന്റെ മണിമാതാവേ പീമൻ ചുവടോശകേൾക്കുന്നൊണ്ടു് അപ്പോപ്പറയുന്നു മണിമാതാവു് കേട്ടാലുമോ എന്റെ പൊന്മക്കളെ അയ്യോ വിഴമുണ്ടുമരിച്ചപീമൻ ഇന്നിവരുമോ എന്റെ പൊന്മക്കളെ വിഴമടച്ചുവച്ച ചിങ്കൊഴലു് വായിച്ചു മരിച്ചോരക്കുഞ്ചുപീമൻ ഇന്നിവരുമോ എന്റെ പൊന്മക്കളെ മരിച്ചു വഞ്ചിയിൽവച്ചു കടലുതന്നിൽ ഒഴുക്കീയൊരു തങ്കക്കുഞ്ചുപീമൻ ഇന്നീവരാനൊ പോണുപൊന്മക്കളെ ... ... ...

തലമുടിയുംവിരിച്ചു കുഞ്ചുതേവി മക്കളെമൂടിയിട്ടങ്ങരിക്കുന്നേരം വന്നുവീഴുന്ന തീയൻപൊരികളെല്ലാം പൂക്കളായ് തൊഴിയുന്നു പൂമിയിങ്കൽ അപ്പോൾ തീയടിച്ചു കടുത്തുപീമൻ

മാതാവിനെച്ചെന്നു തൊഴകനിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/218&oldid=164241" എന്ന താളിൽനിന്ന് ശേഖരിച്ചത്