ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നമുക്കു് നവരാത്രിക്കു സരസ്വതീദേവിയുടെ മുമ്പാകെ സമൎപ്പിക്കാനുള്ള സ്വത്തുക്കൾ.

താളിയോലകളിൽ വിലസുന്ന ഈ വക കൂടാതെ മറ്റൊരുവകസ്വത്തുക്കൾ നമുക്കുള്ളതു്, നമ്മുടെ നാട്ടിൽ പണ്ടുപണ്ടേ നടപ്പുള്ള പലപാട്ടുകളാണു്. പരമ്പരയാ പലരുടേയും നാവുകളിൽ തന്നെ സ്ഥലംപിടിച്ചുപോന്നതിനാൽ ഇവയും അവലംബസ്ഥാനങ്ങളുടെ നാശത്തോടുകൂടി നഷ്ടപ്പെട്ടുപോയി. ബാക്കിയുള്ളതെങ്കിലും ശേഖരിച്ചു സൂക്ഷിക്കേണ്ടതു് എത്രയോ ആവശ്യമായിരിക്കുന്നു. അയ്യപ്പച്ചാരു് അങ്ങാടിമരുന്നിടിച്ചതും കയ്യിൽ ഉലക്കകൊണ്ടതും, മമ്മതുകുഞ്ഞുചട്ടമ്പി മാവിൽ കയറി മറിഞ്ഞുവീണതും, മണിമലയാറ്റിൽ തീപീടിച്ചതും ഉരച്ചുചേൎത്തു് വിടവുമടച്ചു് ആപ്പുംവച്ച് ഡിമ്മി എട്ടിൽ പതിമൂന്നുവശമാക്കി കഷായംവച്ച് "അങ്ങോട്ടു ചെല്ലമ്മ"- യെന്നോ, "വീരഭദ്രവിലാസം" എന്നോ, പേരുകൊടുത്താൽ ഗ്രന്ഥകൎത്തൃപദവി അപഹരിക്കാൻ തരമുള്ള ഈ കാലത്തു് കഥയില്ലാത്ത പഴയപാട്ടുകൾ കൂട്ടിച്ചേൎക്കുന്ന കുരുത്തംകെട്ട തൊഴിലിനു് ആരിറങ്ങും ?

മലയാളികളിൽ ഒരു പ്രധാനവൎഗ്ഗക്കാരായ നായന്മാർ നാകലോകത്തു നിന്നോ നാഗപുരത്തു നിന്നോ വന്നത്; എന്നു തീൎച്ചയാക്കാൻ വാദമുഖങ്ങളേൎപ്പെടുത്തി തെളിവു ശേഖരിച്ചു വിധിയെഴുതാനും, ആ വിധിയേ റദ്ദാക്കാനും മറ്റും "മഹലഹളകളേം", "മഹാലഹളകളോ" നടന്നുവരുന്ന ഇക്കാലത്തു്; പല റിക്കാർഡുകളേ ചുരുട്ടിക്കൂട്ടി വേദങ്ങളേ പണ്ടു ഹയഗ്രീവൻ എന്നപോലെ വെള്ളത്തിലാക്കാൻ പഴയ കോടാലിക്കാരൻ പരശുരാമൻ വൈകുണ്ഠത്തുനിന്നു് വ്യോമയാനം വഴി ഇവിടെ എത്തി കാൎയ്യം നിർവ്വഹിച്ചുകളഞ്ഞാൽ ഇക്കൂട്ടരുടെ കഥ എന്തായിരിക്കും? ഇവർ കുറെ മുൻപു് തെക്കേ ദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/22&oldid=206236" എന്ന താളിൽനിന്ന് ശേഖരിച്ചത്