ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൬ തയാറായി, കാലധർമ്മം പ്രാപിച്ചാലുള്ള ക്രിയകൾക്കു വേണ്ടതെല്ലാം ക്ഷണനയൊരുക്കി. നാടുമുഴുവൻ രോദനപ്രതി ദ്ധ്വനികൊണ്ടു മുഴങ്ങുന്നതിനിടയിൽ ആ കൊച്ചുതമ്പുരാൻ ഓടക്കുഴലൂതി. ഹാ! കഷ്ടം! ആ മാത്രയിൽതന്നെ കുഴല്നുള്ളിൽ വിശന്നുതളർന്നു കോപാവേശതിതോടെ ഇരതേടിയിരിക്കുന്ന ഘോരസർപ്പം അദ്ധേഹത്തിന്റെ അധരപുടത്തിൽ കൊത്തി. കൊത്തേറ്റു കുഞ്ചുപീമൻ മറിഞുവീണ് നിമിഷനഹിതനായിനിക്കുന്ന മഹാജനങ്ങളുടെ മുൻപിൽവച്ച് ഈ ലോകത്തോട് യാത്രപറഞ്ഞു. പിന്നീടുണ്ടായ കോലാഹലം വിവരിക്കുന്നതെങ്ങനെ? മൃതശരീരത്തെകുളിപ്പിച്ചു ശുഭ്രവസ്ത്രങ്ങൾ, ഭസ്മചന്ദനദിലോപനങ്ങൾ, സുഗന്തസുമങ്ങൾ എന്നിവകെണ്ടലങ്കരിച്ച് ഒരു ശവാധാരത്തിനകത്തുകിടത്തി കാല്കലും തലയ്കലും വിളക്കുകളും കത്തിച്ചുവച്ച് ഈ ദു:ഖവർത്തമാനത്തിന്റെ വിവരമടങ്ങിയ ഒരുകുറിപ്പും നിക്ഷേപിച്ച് ആ ശവാധാരത്തെ പടി. താക്കോൽ ഒരറ്റത്ത് കെട്ടിത്തൂക്കിയതിന്റെ ശേഷം അതിനെ കടലിൽ ഒഴുക്കി. ആ ശവഭാജനം കാറ്റിന്റെ ഗതിയനുസരിച്ച് മന്ദമായൊഴുകിപേയി. ഈ ഘട്ടത്തിലാണ് മാവാരതത്തിലെ "നാഗകന്നിയ മാലയിട്ടടം"ആരംഭിക്കുന്നത്. കഥ ഈ വിധമാകുന്നു.

അപരീഗ്രഹീതയായ നാഗപുരത്തിലെ നാഗകന്യക സവയസ്യകൾ‌ കാന്തന്മാരോടി ചേർന്നു സുഖിക്കുന്നതിനേയോർത്തു കായസനാവിഷ്ടയായി മുല്ല, ചെമ്പകം മുതലായവ നട്ടു്താൻ ഭർത്തവായായാകുന്ന കാലത്തുമാത്രമേ അവ പൂക്കാവു എന്ന് സത്യം ചെയ്ത് അവയെ നനക്കുന്നു. ആങ്ങനെ ആറുദിവസംകഴിഞ്ഞ് ഏഴാം ദിവസം നനക്കുന്നതിനാരംഭിച്ചപ്പോൾ സുമസുഗന്ധമേറ്റ് ആ കന്യക ആശ്ചര്യാകുലയായി. സത്യഭ്രംശം നിമിത്തം കോപാധീനയായ അവൾ വളർത്തിയിരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/221&oldid=164245" എന്ന താളിൽനിന്ന് ശേഖരിച്ചത്