ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൭ കിളിയേയുമ വണ്ടിനേയും നുറന്നുവിട്ടു. അവരണ്ടും രക്ഷയില്ലാതെ പറന്നുതിരിയുമ്പോൾ ഒരു വഞ്ചി സമുദ്രത്തിൽക്കുടി വരുന്നതുകണ്ട് വണ്ടിന്റെസഹായത്താൽ കിളി വഞ്ചിക്കകത്തു കടന്ന് അതിൽനിക്ഷേപിച്ചിരുന്ന കുറിപ്പു് എടുത്തുംകൊണ്ടു നാഗപുരത്തു പ്റന്നെത്തി. അതു നാഗകന്യകയുടെ മുൻപിലിട്ടു. ആ കന്യക നോക്കുവിവരമറിഞ്ഞ് വഞ്ചി പിടിച്ച് അതിനകത്തു വിശറേംശംകെണ്ടു മരിച്ചതുപോലെകിടന്നിരുന്ന ഭീമന്റെ ദേഹത്തെ പുറമെയെടുത്ത് വിഷബാധകയറ്റി. അനന്തചരം ആ രാജന്യവരനോടു ചേർന്ന് ആ ഭാഗ്യവതി കുറേനാൾ സുഖമായിരുന്നു. പിന്നീടു് അവർക്കൊരു പുത്രനുണ്ടായി. അങ്ങനെയിരിക്കെ ഒരുപ്രഭാതത്തിൽ ചന്ദനമരത്തിൽ തീ കത്തിയാലുണ്ടാകുന്ന സൗരഭ്യമേറ്റ് ഭിമൻ തന്റെ പൂർവകഥയേയും നിലയനത്തേയും സ്മരിച്ചു. നാഗപുരത്തുനിന്നു പോകാൻ ഭാവിച്ച അദ്ദേഹത്തെ പ്രിയതമ തടുത്തു. അതുഗണിക്കാതെ അദ്ദേഹം വീണ്ടും യാത്രയായി. അനന്തരം പുത്രൻ തടുത്തു. ആ ബ്ലനെ ഒരുവിധം സമാധാനപ്പെടുത്തി തിരിച്ചു. മാർഗ്ഗമദ്ധേ സംഭവിച്ച ചില വിഘ്നങ്ങളെ പരിഹരിച്ചിട്ട് അമ്മയുടേയും സഹോദരന്മാരുടേയും സമീപത്തിൽ ചെന്നുചേരുകയും കാന്താരിയമ്മതമ്പുരാന്റെ കുരുത്തകേടുനിമിത്തം കുരുനാട്ടിലെ കൊട്ടാരത്തി്ൽപിടിച്ച തീയടിച്ചുകെടുത്തി സിഖമായിരിക്കുകയും ചെയ്തു.

ഈ കഥ നാഗപുരത്തുനടന്നതായിട്ടാണ് കാണുന്നത്. മദ്ധ്യസംസ്ഥാനങ്ങളിൽ ഉൾപ്പെട്ട നാഗപുരം മവാരതകഥാകാലത്തു് ഇൻഡോസിതിയെന്ന നാഗന്മാരാൽ അധിവസിക്കത്തെട്ടിരുന്നുവെന്നും വിടാരിക്കുന്നവരും ചിലരുണ്ടായീരിക്കാം. ഊട്ടും പാട്ടും കൊണ്ടു സർപ്പങ്ങളേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/222&oldid=164246" എന്ന താളിൽനിന്ന് ശേഖരിച്ചത്