ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൩

ലത്ത്ഗവർമന്റിന്റെ ശക്തിയേറിയ നിയമങ്ങലനുസരിച്ച് എഴുതി രജത്രാക്കപ്പെടുുന്ന പ്രമാണങ്ങൾ , പണ്ട് ഒരു ക്ഷേത്ര സന്നിധിയിൽ വച്ച് കുറിച്ചുവാങ്ങുകയായിരുന്നു പതിവ്. ഈശ്വരനെ സാക്ഷിയാക്കി ചെയ്യുന്ന സത്യത്തിന് അന്ന് അത്രത്തോളം ബലമുണ്ടായിരുന്നു. ഊവിധം കുറക്കുന്നതുതന്നെ വളരെ നാൾകൊണ്ട് മാറിവരുന്ന ഒരു ഏർപ്പാടായിരുന്നു. ഇപ്പൊൾ അതെല്ലാം പോയിട്ട് രജിസ്റ്റർചെയ്യുന്നതിനെപ്പോലും നിഷേധിക്കുന്ന കാലമായിരിക്കുന്നു. ഹാ! എത്ര ഭേതം മനുഷ്യൻ നാഗരിക സൈകന്യങ്ങൾൽക്കുചി മിന്നോട്ടുപോകുംതോറും അവർക്കു സത്യനിഷ്ഠയിൽ പ്രതിപത്തി കുറഞ്ഞുവരികയാണ്. അുകൂലമായി എത്ര ഉദാഹരണങ്ങൾ പറയാമൊ അതിലും കൂടുതലായോ ലക്ഷ്യങ്ങൾ അതിനു പ്രതികൂലമായുണ്ടായിരിക്കാം . പക്ഷേ തിരുവിതാംകോട്ടെ മഹാരണ്യനിവാസികളായഅപരിഷ് കൃത മനുഷ്യർ അവരുടെ സമുതായക്ഷേമത്തിനായി കല്പിക്കപ്പെട്ടിട്ടുള്ള ഏർപ്പാടുകളെ സംബന്ധിച്ചു കാണിച്ചുപോരുന്ന സത്യം, അനുസരണശീലം മുതലായ സദ്ഗുണങ്ങൾ പരീഷ് കൃതമായ ഏതു സമുദായത്തിനും അനുകരണീയങ്ങളായിരിക്കുന്നു.

നാഗപുരത്തിലെ നാഗകന്യകയാകട്ടെ തനിക്കു വരലഭമുണ്ടാകുന്ന കാലത്തു് മുല്ല പൂക്കട്ടെ എന്നു സത്യം ചെയ്തിട്ടു് ആറു ദിവസം അതിനു വെള്ളം കോരുകയും ഏഴാം ദിവസം പതിവുപോലെ "ചെപ്പുകുടപ്പാന എടുത്തുംകൊണ്ടു്, ചെമ്പുകയപ്പാള എടുത്തുംകൊണ്ടു്, വെട്ടവെളിക്കോടി എറങ്ങിയപ്പം" മുല്ല പൂത്തു മണം വീശുകയും ചെയ്യുന്നു. ഉത്തരക്ഷണത്തിൽ ആ രാജകുമാരി പൊട്ടിക്കരഞ്ഞുകൊണ്ടു് മുല്ലത്തടത്തിനരികേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/228&oldid=164252" എന്ന താളിൽനിന്ന് ശേഖരിച്ചത്