ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൬ അശ്വനീ ദേവകളും എനിക്കു തുണചെയ്ത നാന്മുഖൻ നാരായണൻ വിഷ്ണുവും തുണചെയ്ത മുപ്പരമെരിച്ചോനുമെനിക്കു തുണചെയ്ത ശ്രീരാമസ്വാമിയെന്റെ ഭർത്താവും തുണചെയ്ത ദൈവമേ തുണയെന്നു വരച്ചൂ തല പത്തും മുഖത്തോടിടകളിൽക്കലർന്ന കണ്ഡലവും വെളുത്ത വെള്ളകേറും വലിയമുഖങ്ങളും ജനിച്ച കണ്ണുതന്നിലഗ്നികൾ ജ്വലിക്കയും പതിനെട്ടിലും നല്ല ദൈവത തോന്നീടുന്നു വേദമന്ത്രത്തേ ഓതി ഉർജ്ജോ പിഴച്ചൊരു മുഖം ഇന്ദ്രജിത്തേ വിളിച്ചീടുന്നതൊരു മുഖം ദേവകൾതന്നേ ദൂഷി പേശുന്നതൊരു മുഖം ഈശ്വരനെന്റേ നേരേയില്ലായെന്നൊരു മുഖം ലോകമൊക്കയും പരിപാലിക്കുന്നൊരു മുഖം സീതയെത്തന്നേനിനച്ചീടുന്നതൊരു മുഖം കാമബാണംത്തിപെരുകീടുന്നതൊരു മുഖം കള്ളവും കുശലുകൾ പേശുന്നതൊരു മുഖം മംഗലമോടു മധു ഭുജിക്കുന്നൊരു മുഖം പാണികളിരുപതും വളഞ്ഞ വളകളും മാർവ്വിടചവടിയും അരവമാലകളും പൂന്തുകിലാടപട്ടു ഞൊറിഞ്ഞു ചേർത്തു തൊങ്ങൽ പൊന്മണഇയരഞ്ഞാണം ഉടുത്താനതുചേർത്തു കാൽച്ചിലമ്പോശയൊന്നിൽ വളയും തളകളും കൈക്കു മോതിരം നല്ല കവടി നെറ്റിപ്പൊട്ടു കവചവും നക്രചക്രവും തെളിതാരം വാക്കിനു ഭംഗിയേറും നാവുതൻ ഗുണങ്ങളും അറ്റമായുധങ്ങളും ആന തേർ കുതിരയും ........................... ..........................."

മറ്റും എഴുതിയതുകണ്ട് അമ്മായി അമ്മാർ അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/251&oldid=164258" എന്ന താളിൽനിന്ന് ശേഖരിച്ചത്