ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൭ രുടെ മനോരഥം സാദ്ധ്യമായതുകൊണ്ടു വളരെ സന്തോഷിക്കയും സീതയോടു ലോഹ്യങ്ങൾ പറഞ്ഞശേഷം പീഠത്തെ എടുത്തു സൂക്ഷിക്കയും ചെയ്തു. അപ്പോഴേയ്ക്കും നായാട്ടുകഴിഞ്ഞു വെയിലുകൊണ്ടു തളർന്നു ദാഹിച്ചു വിശന്നു ശ്രീരാമനും വന്നുചേർന്നു. ഉടനേ അമ്മ മകനിരിക്കാൻ മണിപീഠം എടുത്തു കൊടുത്തു. ശ്രീരാമൻ ഇരുന്നശേഷം പീഠമിളകി. കാരണമറിയാതെ അദ്ദേഹം അന്ധാളിച്ചു. പീഠം മറിച്ചു നോക്കാൻ കൗസല്യ പറഞ്ഞു. നോക്കിയപ്പോൾ രാവണന്റെ രൂപം കണ്ടു. ശ്രരാമൻ കയർത്തു കോപംകൊണ്ടന്ധനായി അതു വരച്ചതാരെന്നു ചോദിച്ചു. അമ്മമാരുടെ ഉത്തരം ഈവിധമായിരുന്നു. "മകനെ ഞങ്ങളാരും മനസ്സാലറിഞ്ഞില്ല മനസാലുള്ള ഭാര്യ ചെയ്തൊരു വിനയത്രെ മകനെ സുഖത്തോടു വരുത്തി വച്ചാളിവൾ ഇനിയും ഇവൾ നിന്റെ ഭാര്യയായി വേണമെന്നു നിന്നുടെ മനസ്സെങ്കിൽ ഞങ്ങൾക്കിന്നാവതുണ്ടോ എത്രയും ഗുണമുള്ള നല്ലൊരു ജനങ്ങളെ എത്രയും ദുഷ്കർമ്മങ്ങൾ ചെയ്യുമ്പോളിവൾ മുമ്പിൽ ഏതുമൊന്നറിയാതെയിരുന്ന മനുഷ്യരെ ഏതെല്ലാം ദോഷം വരുമാറിവൾ ചമച്ചല്ലൊ. മന്നവന്മാർക്കും നരപാലകന്മാർക്കും ദോഷം പലതു ചെയ്തതെല്ലാം മറന്നോ മകനേ നീ കള്ളനാമസുരന്റെ വാക്കിനേ കേട്ടിട്ടിവൾ ലങ്കയിൽ പോയതെല്ലാം മറന്നിട്ടിവളേയും മന്ത്രികൾ പലരേയും നീയുമായ് കൂടിച്ചെർന്നു യുദ്ധം ചെയ്തവനേയും നിഗ്രഹിച്ചിവളേയും

ചോലയിൽ കളിപ്പിച്ചിട്ടഗ്നിയിൽ മുഴുകിച്ചു "










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/252&oldid=164259" എന്ന താളിൽനിന്ന് ശേഖരിച്ചത്