ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൯ വേഗമേ രാവണനെ കൈക്കൊണ്ടു മറിവാലെ നിത്യവും വഴിപാടു പാർത്തുപാർത്തിരിക്കയും പാതിരായ്ക്കുമേലിവൾക്കുറക്കമില്ലാതാനും പന്നിയും കടുവായും കണ്ടിട്ടെന്നോർത്തുപോയ് ഞാൻ മലർക്കാവിലെ പോയാൽ വൈകിയേ വരുതാനും പുഷ്പസായകനോടു മറിവു പറഞ്ഞിവൾ ഒക്കവേ പരമാർത്ഥം നിശ്ചയമറിഞ്ഞു ഞാൻ കള്ളത്തിൽ മറിവുകൾ ഏറേ നീ പറയേണ്ട നിന്നുടെ മറിമായമത്രയുമറിഞ്ഞു ഞാൻ." സീതയും രാവണനും കൂടിയാലോചിച്ചു മാരീചനെ പൊൻമാനായയച്ചു തന്നെയകറ്റിയെന്നും മറ്റും ശ്രീരാമൻ പൊടിപ്പും തൊങ്ങലും വച്ചു പറയുന്നു.എന്തിനു? സീതയെ കാട്ടിൽ കൊണ്ടുപോയി വെട്ടാൻ ലക്ഷ്മണനെ നിയോഗിച്ചയക്കുന്നു. ലക്ഷമണൻ ആദ്യം തർക്കം പറഞ്ഞുവെങ്കിലും ഒടുവിൽ സമ്മതിച്ച് ആ ദേവിയെ കാട്ടിൽ കൊണ്ടു ചെന്നാക്കുകയും ഉടുമ്പ് എന്നൊരു ജന്തുവിനെ വെട്ടി രക്തം വാളിലാക്കിക്കൊണ്ടു ചെന്നു കാണിക്കയും ചെയ്യുന്നു. ഇതു കണ്ടിട്ടു കൗസല്യ പറയുന്നതാവിത്. "മകനെ മറിവുകൾ ഞങ്ങളിങ്ങറിഞ്ഞെടാ മനുഷ്യർ ചോര ഞങ്ങൾ കണ്ടിട്ടില്ലതുകൊണ്ടോ പടയും ഭണ്ഡാരവും കണ്ടിട്ടില്ലതുകൊണ്ടോ."

പിന്നീടു ലക്ഷമണൻ തിരയെപ്പോയി സീതയുടെ ഒരു കൈവിരലറുത്തു രക്തം കൊണ്ടുവന്നു കാണിച്ചു. അപ്പോഴും സ്ത്രീയുടെ രക്തമല്ലെന്നു കൊണ്ടുവന്നു കാണിച്ചു. അപ്പോഴും സ്ത്രീയുടെ രക്തമല്ലെന്നു കൗസല്യ തർക്കിച്ചു. ഒടുവിൽ ഒരു വിധം സമ്മതിച്ചു. പിന്നീടാണു ശ്രീരാണലക്ഷമണന്മാരുടെ ആലാപകലാപം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/254&oldid=164261" എന്ന താളിൽനിന്ന് ശേഖരിച്ചത്