ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧


" ഉറ്റുടനേ ഓട്ടനോടിയുപ്പിടാകയും കടന്തു
ഓലയമ്പലം കടന്തു ഉഴറി വഴിനടന്തു
പപ്പനാവാ ചരണമെന്നു പാതിരിക്കരി കടന്തു
പാതിരിക്കരി കടന്തു പട്ടമേലായും കടന്തു
പാങ്ങപ്പാരതന്നിലോട്ടൻ ചെൽവരം
 ... ... ... ...
കണ്ട കണ്ട പേരോടെല്ലാം തിക്കന്ന യ്യനാരുമപ്പോൾ
കലവറയാന വീടിനി ചെത്തത്തുരമോ? "

എന്നു ചോദിച്ചതിനു്,

"കണ്ടാൽ തിരിയാതോടാ, കൽക്കെട്ടും ചിറാമ്പികളും
കാലുകിളന്തന മേട കാണലാമേ, വെള്ള പൂശും മേട കാണലാമേ, "

എന്നായിരുന്നു ഉത്തരം . ദൂത,പിള്ളയുടെ മുന്പാകെ എത്തിയശേഷം പിള്ള വിവരം ചോദിച്ചു. അനന്തരം,

"ഓട്ടൻതാനെന്നു-കേട്ടപോതിലേ
ഞെട്ടി എവുന്തല്ലോ പെട്ടന്നിരുകയ്യാൽ വാങ്കി
ഉറ്റുപ്പാർപ്പരം ... ... " ഇത്യാദി.

രാജഭക്തിയാൽ രാജദൂതനേക്കണ്ടു ഞെട്ടി എഴുനേല്ക്കയും ഉടനേ ഇരുകയ്യുംകൊണ്ട് വസ്ത്രാഗ്രത്തെ ഉയർത്തി അതിൽ നീട്ടുവാങ്ങി ഉറ്റുനോക്കുകയും ചെയ്ത എട്ടുവീട്ടിലെ ഈ പിള്ള രാജദ്രോഹിയാണോ? എട്ടുവീട്ടിൽ പിള്ളമാരെല്ലാം രാജദ്രോഹികളായിരുന്നുവെന്നു് വിചാരിച്ചുകൂട. ഏതാനും പേർ രാജവംശത്തെ ദ്രോഹിക്കയും അവർ അതിന്റെ ഫലം അനുഭവിക്കയും ചെയ്തു. പിള്ളമാരുടെ രാജഭക്തിയെ കാണിക്കുന്നവയായി ഇനിയും പല പാട്ടുകളും ചില നീട്ടുകളും ഞാൻ കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ടു്.

തെക്കേ ദിക്കിൽ പ്രസിദ്ധമായ കണിയാകുളത്തു പോരുപാട്ടു്, ഘോരമായ ഒരു യുദ്ധത്തിന്റെ വിവരണമാണു്. ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/26&oldid=206836" എന്ന താളിൽനിന്ന് ശേഖരിച്ചത്