ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨


ള്ളിയങ്കാട്ടിനു സമീപത്തുള്ള കണിയാകുളം എന്ന സ്ഥലത്തുവെച്ചുണ്ടായ ഈ സംഗരത്തേ ഇരവിക്കുട്ടിപ്പിള്ളപ്പോരു് എന്നും പറഞ്ഞുവരുന്നു. ജയസിംഹനാട്ടിലെ വലിയ തിരുവടിയുടെ പടത്തലവൻ ഇരവിപ്പിള്ള ഈ പോരിൽ പട്ടു. മധുരാസാമ്രാജ്യാധിപതിയായ തിരുമല നായക്കരുടെ സേനാനിയായ രാമപ്പയ്യനോടു യുദ്ധംചെയ്തു ഇരവിക്കുട്ടിപ്പിള്ള മരിക്കുന്നതാണു് ഇതിലേ ഇതിവൃത്തം. വടുകപ്പടയോടു യുദ്ധംചെയ്യാൻ വഞ്ചിരാജാവിന്റെ ആജ്ഞയനുസരിച്ചു് ഇരവിക്കുട്ടിപ്പിള്ള പോകുന്നതും യാത്രാരംഭത്തിൽ അശുഭശകുനങ്ങൾ കണ്ടു്, അമ്മ, ഭാൎയ്യ മുതലായവർ തടുക്കുന്നതും രാജഭക്തിമൂലം അവയൊന്നും ഗണിക്കാതെ അദ്ദേഹം പടക്കളത്തിൽ എത്തി പോരാടുന്നതും ഒടുവിൽ എതിരാളികളുടെ കയ്യാൽ പടയിൽ "പടുന്നതും" ആ വിവരം അറിഞ്ഞ് ചേൎച്ചക്കാരും ചാൎച്ചക്കാരും മാറത്തടിച്ചു നിലവിളിക്കുന്നതും മറ്റും സരസലളിതമായി വൎണ്ണിച്ചിരിക്കുന്ന ഈ പാട്ടു് തിരുവിതാംകോട്ടേ പ്രാചീനചരിത്രകാൎയ്യങ്ങളന്വേഷിക്കുന്നവൎക്കു തക്കതായ ഒരു പ്രമാണമാണു്. ആകയാൽ ഈ പാട്ടിൽ ഏതാനും ഭാഗം ഇവിടെ ചേൎക്കുന്നു.

(വിരുത്തം)


"പണ്ടുപോൽ വഞ്ചിവേന്തൻ
പരിച്ചുടൻ കൽക്കുളത്തിൽ
അണ്ടർകോമാനൈപ്പോലെ
അവനിയാണ്ടിരിക്കും കാലം
തിണ്ടാടി രാമപ്പയ്യൻ
ശേനൈ പാടെ തട്ടഴിന്തു
അൻറു കോപ്പണകുടിയിൽ
ഇരുന്തു പടൈ ശേകരിത്താൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/27&oldid=207137" എന്ന താളിൽനിന്ന് ശേഖരിച്ചത്