ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൬൫
<poem> മുന്തിയുടുത്തോരു ചോകം പുടവയും മാറീട്ടുകാണുന്നിതോടി കുറത്തി മുന്തിയുടുത്തിട്ടു ചന്തം വരാഞ്ഞിട്ടു മാറീയുടുത്തേനെടാ കുറവാ ഞാനിതൊന്നും മറിമംയമറിഞ്ഞില്ലെ പഞ്ചവർണ്ണക്കിളിയെ കുറത്തി പഞ്ചവർണ്ണക്കിളിയെന്നെന്നെചൊല്ലിയാൽ പാപം പലതുണ്ടെടാ കുറവാ.

  വാലൻപാട്ട്

ഈ പാട്ടു് വാലന്മാർ തണ്ടുപിടിക്കുമ്പോൾ പാടുന്നതാകുന്നു.

"റാകിപ്പറക്കുന്ന ചെമ്പരുന്തെ നീയുണ്ടൊ മാമാങ്ക വേല കണ്ടു വേലയും കണ്ടു വിളക്കും കണ്ടു കടലിത്തിര കണ്ടു കപ്പൽ കണ്ടു കടലിച്ചാഞ്ചഞ്ഞ കരിന്തെങ്ങന്മേൽ കടന്തലുമുണ്ടു കടന്തക്കുടുണ്ടു കടന്തൽ പിടിപ്പിക്കാൻ വിരുതാർക്കെംള്ളും തച്ചുള്ള വീട്ടിൽ രണ്ടു പിള്ളേരുണ്ടു പിള്ളേരെ വിളിപ്പിക്കാൻ രണ്ടാളയച്ചു പിള്ളേരും വന്നു പോയാളും വന്നു പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു ഈക്കിക്കരയനും തോൾമേലണിന്തു കടന്തൽ പിടിച്ചവരു കൂട്ടിലിട്ടു ഇളയ തുലുക്കനു കാഴ്ച വെച്ചു

ഇളയ തുലുക്കൻ തുറന്നൊന്നു പാത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/280&oldid=164266" എന്ന താളിൽനിന്ന് ശേഖരിച്ചത്