ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  ൨൬൬ <poem> ഇളയ തുലുക്കന്റെ മൂക്കേലും കുത്തി കൊണ്ടു പോ പിള്ളരെ യിവിടെ വേണ്ടാ നമ്മുടെ തമ്പുരാൻ തിരുവിതാംകോട്ടെ തൃക്കെ വിളയാടിയൊരു പട്ടും കിട്ടി പട്ടും മടക്കി മടിമേൽ വെച്ചു . . . . . .

        കല്ലിനിടവഴിയും കാഞ്ഞിരക്കുററിയും കടന്തൽകൂടുംതിരുവാറന്മുളഭഗവാനും ഉള്ളപ്പോൾ തിരുവാറന്മുളകയറുകയില്ലെന്നു തുലുക്കൻ സത്യംചെയ്തിട്ടുള്ളതായി ഒരു ഐതിഹ്യം ഉ​ണ്ട്.   അക്കാലത്തുണ്ടായ പാട്ടല്ലയോ ഇതു്.

  സന്ദേശവും, വീരവാദവും.

"നെല്പന്തി മേലേററം കൊത്തും തത്തെ നീയുണ്ടോ കുടമാളുർ കോട്ട കണ്ടു ; കോട്ടയും കണ്ടു മതിലും കണ്ടു. കോട്ടയ്ക്ക കത്തു വടക്കേക്കെട്ടിൽ അമ്മ തമ്പുരാട്ടിയെ കൂടെകണ്ടു. ......................

ആന പറക്കട്ടെ ആകാശം താഴട്ടെ ആഴിക്കടലൊരു കുളമാകട്ടെ പൂച്ച പറക്കട്ടെ പുരുഷൻ പെണ്ണാകട്ടെ പൂച്ചക്കിടാവൊരു പുലിയാകട്ടെ പന്തൊന്നു? താഴട്ടെ പടിഞ്ഞാറുദിക്കട്ടെ പാതിരാനേരം പകലാകട്ടെ ചെപ്പു? പതിക്കട്ടെ ചെമ്പിരുമ്പാകട്ടെ

ചെമ്പകശ്ശേരിയോടു നേരിടുവാൻ"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/281&oldid=164267" എന്ന താളിൽനിന്ന് ശേഖരിച്ചത്