ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  ൨൬൭

ദിഗ്വിജയോദ്യുക്തനായ മാർത്താണ്ഡവർമ്മ മഹാരാജാവു കായംകുളത്തെ നിരോധിച്ചു കീഴടക്കിയശേഷം ചെമ്പകശ്ശേരിയെ ആക്രമിക്കാൻ ഒരുങ്ങി. ചെമ്പകശ്ശേരി രാജകുടുംബത്തിലെ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെട്ട മററംഗങ്ങളുടെ നിവാസം കുടമാളൂർ എന്ന സ്ഥലത്തായിരുന്നു.  ഈ പ്രദേശം വേമ്പനാട്ടുകായലിനു കിഴക്കു് ഏററു മാനൂർ താലൂക്കിൽ ചെർന്നതാണു്. ഈ കായലിനു തെക്കു പടിഞ്ഞാറാണല്ലൊ ചെമ്പകശ്ശേരി. ഇതു തെക്കുംകൂർ വടക്കുംകൂർ ഈ രണ്ടു രാജ്യങ്ങളുമായി പണ്ടു പണ്ടേ മൈത്രീ ബന്ധത്താൽ സുഘടിതമായിരുന്നു. കുടമാളൂർ വടക്കംകൂറിന്റേയും തെക്കുംകൂറിന്റെയും സംയുക്തബലംകൊണ്ടു സുരക്ഷിതവും ചെമ്പകശ്ശരി രാജാക്കന്മാരുടെ മൂലകുടുംബ സ്ഥാനവുമായിരുന്നതിനാൽ രണഭീതിനിമിത്തം പ്രവിചലിതമായിരുന്നകാലത്തു പ്രാകാരപരിവൃതമായ കുടമാളൂർകൊട്ടാരത്തിലേക്കു് എഴുന്നള്ളി വിവരമന്വേഷിക്കുന്നതിനിടയാകാതെ ചെമ്പകനാട്ടധിപൻ ആക്രമണഭയവും വിപ്രയോഗദു:ഖവും കൊണ്ടു ക്ഷോഭാധീനനായി ദിവസങ്ങൾ തള്ളിക്കഴിച്ചു.

  ആയിടയ്ക്കാണു " നെല്പന്തിമേലററം കൊത്തും തത്തയെ" കുടമാളൂർ കോട്ടയിലേയ്ക്കയക്കുന്നതു്. കിളിയെക്കൊണ്ടു കഥ പറയിക്കുന്ന ഏർപ്പാടു കേരളഭാഷയിൽ ആദ്യമായി സ്ഥാപിച്ചതു തുഞ്ചനാണെന്നു നാം ധരിച്ചിട്ടുള്ളതുപോലെ വിരഹാകുലരായ ദമ്പതിമാരുടെ സന്ദേശങ്ങൾ വഹിക്കാൻ തിർയ്യക്കുകളെ ചുമതലപ്പെടുത്തിത്തുടങ്ങിയതു കാളിദാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/282&oldid=164268" എന്ന താളിൽനിന്ന് ശേഖരിച്ചത്