ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭൦


നന്തരഗതി ഉത്തരോചിതമായ ഈ വൃഥാവീരവാദത്തോട് എത്രത്തോളം യോജിച്ചുവെന്നു തിരുവിതാംകോട്ടുചരത്രം വെളിപ്പെടുത്തുമല്ലൊ.



ആദികേശവസ്തുതി.

ആദിത്യവർമ്മരാജാവും അനന്തിരവരായ അഞ്ചുതമ്പുരാക്കന്മാരും അന്തരിച്ചശേഷം വേണാട്ടുരാജ്യഭാരത്താൽ നമ്രശിരസ്തയായ ഉമയമ്മറാണി തന്നാട്ടു ശത്രുക്കളെ ഭയന്നു നെടുമങ്ങാട്ടു മല്ലൻതമ്പുരാൻ കോയിക്കൽ എഴുന്നെള്ളിത്താമയിച്ചു. ആയവസരത്തിൽ വൻപടകൂട്ടി നാടിളക്കി നാനാദിക്കും മുഴക്കി കൊള്ളചെയ്തു കുബേരനാകാൻ വട്ടംകൂട്ടി സ്വയം പട്ടം കെട്ടിസ്സഞ്ചരിച്ച മുകിലവീരൻ ആരുവാമൊഴി കടന്നു പടിഞ്ഞാറുനോക്കി നടന്നു. പലക്ഷേത്രങ്ങൾ പൊളിച്ചുമതിലുകളിടിച്ചു മണ്ഡപങ്ങൾ തകർത്തു വിഗ്രഹങ്ങളുടച്ചു പൊന്നും പണവുംവാരിക്കൊണ്ടു തിരുവനന്തപുരത്തെത്തി. എട്ടുവീട്ടിൽ പിള്ളമാരുടെ ചട്ടവട്ടങ്ങൾ കൊണ്ടു നാഥനല്ലാതായ നാട്ടിലെ നായകനായിചെങ്കൊലുമുറപ്പിച്ചു ചുങ്കവും പിരിപ്പിച്ചു. ഈതരുണത്തിൽശത്രുസംഹാരത്തിനായി റാണിവടക്കെമലയാളത്തൽനിന്നു ക്ഷണിച്ചുവരുത്തിയ കേരളവർമ്മരാജാവു പലെടങ്ങളിലും വച്ചു പടകൂട്ടി പടവെട്ടിയെങ്കലും വിജയലാഭത്തിനു കാലസാമാന്യത്താൽ കാലതാമസമുള്ളതായിക്കണ്ടു തിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/285&oldid=211367" എന്ന താളിൽനിന്ന് ശേഖരിച്ചത്