ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭൧


വട്ടാററു ആദികേശവക്ഷേത്രത്തിലെ മുഖണ്ഡപത്തിൽ നിന്നുകൊണ്ടു ഭക്തിപരവശനായി ഭഗവാനെ സ്മരിച്ചു. അപ്പോൾ ഒരു സത്വം കുതിരപ്പുറത്തുകയറി കുറെദൂരംപോയശേഷം എവിടെയോ മറഞ്ഞുവെന്ന് അദ്ദേഹത്തിനുതോന്നി. ഇത് ഈശ്വരസഹായത്തെ സൂചിപ്പിക്കുന്ന ശുഭലക്ഷ്യമായി കരുതി രാജാവു പടയ്ക്കു പുറപ്പെട്ടു. ശത്രുവിനെ തടുത്തും ഓടിച്ചും തിരുവട്ടാറിനടുത്ത അരുവിക്കര എന്ന സ്ഥലത്തു രണ്ടുഭാഗക്കാരുടേയും സൈന്യങ്ങൾ നിലയുറപ്പിച്ചു. പിന്നീടുണ്ടായ പോരിൽ മുകിലൻ തോററു കല്ലേറും കവിണേറും കൊണ്ടോടുമ്പോൾ അരികെയുണ്ടായിരുന്ന ഒരു മരത്തിന്മേൽനിന്ന്ഒരു കടന്തൽകൂടിളകി അയാളുടെ തലയിൽ വീണു. അനന്തരം കടന്തൽപട മുകിലനോടെതിർത്ത് അയാളെ കൊന്നു. ഈ വിജയം ആദികേശവന്റെ അനുഗ്രഹഫലമാണെന്ന് അദ്ദേഹം ഊഹിച്ചു. കേരളീയഭാഷാകവിമുഖ്യനായ അവിടുന്നു പോരിനുപോകും മുമ്പെ മണ്ഡപത്തിൽ നിന്നുകൊണ്ട് ഈശ്വരസ്തോത്രംചെയ്തതു് ഈ വിധമാണ്.

"അഹികുലവരശയന, രമാവര,മഹിതപദാംബുജ, നതപാതക
ദഹന,ജനാർദ്ദന, ദനുജാന്തക,ഭരസുരസിജധര, കരുണാകര,
അഹമഹമികയൊടു പൊരുവാൻ വരുമഹിതരെയുധി സപദിജയിപ്പതി-
നഹരഹരൊരുവരമരുളീടുക കേശിമഥന,നാഥ, തൊഴുന്നേൻ,
ആതങ്കം മനസിവളർക്കും മാതംഗങ്ങലുമതിവേഗാൽ
ശ്രീതങ്കും പെരിയ തുരംഗമജാലങ്ങളൊടും ചേവുകരും
ഏതും ഭയമിയലാതേ വന്നേറിന മദോടു പൊരുമ്പോൾ
നീ തന്നെ ജയിച്ചരുളീടുക കേശിമഥന, നാഥ, തൊഴുന്നേൻ
ഇടിനികരമൊടിടയും ഡിണ്ഡിമപടുനിനദമൊടിടയിട വെടിയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/286&oldid=211368" എന്ന താളിൽനിന്ന് ശേഖരിച്ചത്