ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭൩


അരുൾ നിൻകൃപ വിരവൊടു മാധവ കേശിമഥന, നാഥ, തൊഴുന്നേൻ ഓരോവിധമായുധജാലവുമോരോവിധവേഷവുമാണ്ടുട
നോരോവകവമ്പട മൃതിഭയമോരാതെ നടിച്ചുവരുമ്പോൾ
പാരാതെവരെക്കൊല ചെയ്തിഹ പാരിൽനിരത്തീടുവതിന്നായ്
നേരേ മമ നീ തുണയാകുക കേശിമഥന, നാഥ, തൊഴുന്നേൻ.
ഔവണ്ണം സകലജഗത്തും ചൊവ്വൊടു വന്നെതിരീടുകിലും
വൈഭവമില്ലരികളെ മമ കൊല ചെയ്വതു നന്നാകിലുമനിശം
കൈവല്യപ്രഭു,നിൻകൃപ മേൽദൈവാൽ വന്നെതിരിട്ടീടിൽ
സർവാധികളും തോറ്റോടും കേശിമഥന, നാഥ, തൊഴുന്നേൻ
അക്ഷതബലമിയലും രിപുകുലമൊക്ക മുടിച്ചിഹ മുരളീശൻ,
വഞ്ചിക്ഷിതി കേരളസംജ്ഞംരക്ഷവിഭോ, രക്ഷ മുദാ മാം
പക്ഷീശ്വരവാഹന, സജ്ജനരക്ഷക, വിമതക്ഷയ, കാരണ
അക്ഷയയശ സൽഗുരു മാധവ കേശിമഥന, നാഥ, തൊഴുന്നേൻ. പരിപുഷ്ടോടോപമൊടരിജനമെതിരിട്ടു വരുമ്പോളടവുകൾ
തറിവെട്ടീടും പാടി പാഞ്ഞവരിഹപെട്ടു വരുന്നതിവേഗാൽ
ഒരുവട്ടമുണർന്നരുളീടുക പരിതുഷ്ടി കലർന്ന വിഭോ മയി
തിരുവട്ടാറതിൽ മരുവീടിന കേശിമഥന, നാഥ, തൊഴുന്നേൻ



ശങ്കരൻ നമ്പൂരിയുടെ
കരംപിരിവു്

ഹൃദ്യകലയിലും യുദ്ധനിലയിലും അജയ്യനായ കാർത്തിക തിരുനാൾ രാമരാജൻ കാലഗതിയടഞ്ഞശേഷം അവിടത്തെ അനന്തിരവൻ അവിട്ടം തിരുനാൾ ബാലരാമരാജാവു രാജപട്ടത്തിന് അനന്തിരാവകാശിയായി സിംഹാസനാരോഹണം ചെയ്തു. ജയംതന്റെ പാട്ടിലായ ജയന്തന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/288&oldid=211365" എന്ന താളിൽനിന്ന് ശേഖരിച്ചത്