ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൭൪

കൂട്ടുകാർ ദുർമ്മദത്താൽ രാജ്യഭരണചക്രത്തിനു വക്രഗതി വരുത്തി. ജനസങ്കടം വർദ്ധിച്ചു. ദനക്ഷേമനിരതനായ കേശവദാസന്റെ നിർയ്യാണം ധർമ്മരാജ്യചരിത്രത്തിൽ കറുപ്പു കലർത്തി. നമ്പൂരി അചിരേണ മന്ത്രിപദത്തിൽ പററിക്കൂടി. മുൻപേ ഒഴിഞ്ഞിരുന്ന ഖജാനയെ നിറയ്ക്കാൻ അദ്ദേഹവും കൂട്ടുകാരും ഉദ്യോഗിച്ചു. കള്ളവും കൊള്ളയും കോഴയും ധനസമ്പാദനത്തിനുള്ള സുകരമാർഗ്ഗങ്ങളായി ഭവിച്ചു. പ്രജകളുടെ മാനത്തിനും ധനത്തിനും രക്ഷയില്ലാതായി. അക്രമം ദിക്കെങ്ങും പരന്നു. മന്ത്രിയും മിത്രങ്ങളും നാടൊട്ടുക്കു സഞ്ചരിച്ചു. പണക്കാരെ പിടിപ്പിച്ചുവരുത്തി പണം പിടുങ്ങി. വിരോധം പറയുന്നവരെ കെട്ടിയടിപ്പിച്ചു. അന്യായമായവിധം കരംപിരിച്ചു. ഈ കഥയെല്ലാം കേരളഭാഷയിൽ അക്കാലത്തുതന്നെ രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്. ആ രേഖകളിൽ ഒന്ന് ഈ വിധമാകുന്നു. <poem> പട്ടയചട്ടപ്രകാരമല്ലാതുള്ള മുൻപാട്ടമെന്ന കരം പിരിപ്പാൻ പണ്ടൊരു നാളിലും കേട്ടറിവില്ലാത്ത കിട്ടിയെന്നുള്ളൊരു കോലിറുക്കി കൈക്കിട്ടു കെട്ടി മുറുക്കിപ്പിടിക്കുമ്പോൾ വെക്കും പണം ധനമൊക്കെ വിററും ‌ഇങ്ങനെ കോലിട്ടിക്കുറും നിലവിളി ഘോഷങ്ങളുണ്ടാമൊരു തരത്തിൽ കാലും വലിച്ചങ്ങു തൂശിക്കിരൂത്തീട്ടു കല്ലും ചുമപ്പിച്ചൊരുതരത്തിൽ ചൂണ്ടാണ കുത്തിക്കുനിച്ചു മുതുകതിൽ കല്ലേറ്റുമുണ്ടാമൊരുതരത്തിൽ

കാലു രണ്ടും തടിതന്നിലിട്ടാണിയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/289&oldid=164275" എന്ന താളിൽനിന്ന് ശേഖരിച്ചത്