ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൭൭ <poem> കണ്ണച്ചെറുമി ഒണ്ണപ്പോൾ-അവൾ ഓമലെ ഒണ്ണുവിളിച്ചെ പാട്ടൊന്നു പാടീട്ടുവേണം-നിങ്ങൾ നട്ടു കരയ്ക്കങ്ങു കേറാൻ അപ്പോൾ ഒരു തത്തപ്പെണ്ണു്-അവർ മേമരമേറ കരഞ്ചെ മേപ്പൊട്ടുനോക്കി പറഞ്ചെ-കൊച്ചു ഓമലകുട്ടി ചെറുമി തത്തമ്മപ്പെണ്ണെ നീ ഇപ്പോൾ-ഇങ്കെ വന്തൊരുകാരിയം ചൊല്ലു വിളവുപയിത്തു കിടന്താ-രെല്ലാ ചെറുമക്കളോടു നീ വന്തെ കയിരു മുറിഞ്ചങ്ങുകൊണ്ടു-പോവാൻ കയ്യും കരുത്തും നിനക്കു നട്ടുകരയ്ക്കങ്ങുകേറു-വോളം പാടിയിരിക്കേണ്ടി അമ്മെ തത്തമ്മപ്പെണ്ണു പറഞ്ചെ-നിങ്ങൾ താനാട്ടം ചൊല്ലി നടുവിൽ തത്തയ്യം താതയ്യം താരോ-തിമി തത്തയ്യം താതയ്യംതാരോ താനാട്ടം ചൊല്ലി തുടങ്ങി-അവർ തത്തമ്മ പാടിത്തുടങ്ങി മുക്കണ്ണനും ആനയായി-മല മാതും പിടിവടിയായി മാരമാൽ പൂണ്ടനകാലം-നല മോടു വനവാസം പുക്കു തമ്മിലിണന്തു പുണന്തു-ഉമ- യാൾക്കങ്ങു ഗർഭം പകത്തെ മാരമാൽ പൂണ്ടനകാലം-നല മോടു വനവാസം പുക്കു തമ്മിലിണന്തു പുണന്തെ-ഉമ-

യാൾക്കങ്ങു ഗർഭം പകുത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/292&oldid=164279" എന്ന താളിൽനിന്ന് ശേഖരിച്ചത്