ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൭൮ <poem> മുട്ടിമുയങ്കി പിറന്തെ-ഒരു ചങ്ങവയറുള്ള പിള്ള തെങ്കിൻറിളം ചൂട്ടുപോലെ-രണ്ടു നീണ്ടു വളഞ്ചന കൊമ്പും ആടി അലഞ്ചന കാതും-രണ്ടു കൊച്ചു മുറം കണക്കമ്മെ പഞ്ചകരമന തന്റെ-കരം ഇമ്പമൊതുങ്കിന പിള്ളെ പള്ളനിറയോളം ചോറും-പാലും എള്ളുണ്ടയും തരാം ഉണ്ണി ചന്തമോടംവനും മാറി-മോദം പൂണ്ടുകളിച്ചതുകാലം ............. കുറത്തിപ്പാട്ടു് (ഉടുക്കുകൊട്ടിപ്പാട്ടു്) .................... മൌലിയിൽ കാണുന്നതെന്തോന്നു കാന്ത? ബാലകുളുർമതിയാണേ ബാലേ ! ഉള്ളിൽ വെളുത്തൊന്നു കാണുന്നൊണ്ടു് പിന്നെയുമേതാനമുണ്ടവിടെ വെള്ളം ചിടയിന്നു പോകുന്നില്ല വെള്ളത്തിനിപ്പോൾ മുഖവുമുണ്ടോ കണ്ണുകളുണ്ടാമോ വെള്ളം തന്നിൽ കണ്ണുകളല്ലിതു മീനമാണെ വാർകൂന്തലുണ്ടാമോ വാരിയിങ്കൽ വാർകൂന്തലല്ലതു ചണ്ടിയാണേ പോകാൻ തുനിയുന്നു പാർവതിയാൾ വാവാ മകനെ ഗണപതിയെ ................................................. ഇപ്പാട്ടു പാടുന്ന മങ്കമാർക്കു

കല്യാണമുണ്ടാകുമെല്ലാനാളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/293&oldid=164280" എന്ന താളിൽനിന്ന് ശേഖരിച്ചത്