ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൭൯


എല്ലും തോലുമണിഞ്ഞു ചാമ്പലും തേച്ചു ചുടലയിൽ കിടക്കുന്ന കാളക്കാരൻ മന്ദാകിനീദേവിയെ തലയിൽ പേറുന്നതുകണ്ടു് അസൂയാകലുഷയായിത്തീർന്ന പാർവ്വതി "ചീഫും ക്രാസും" കൊണ്ടു ഭർത്താവന്റെ കള്ളങ്ങൾ വെളിപ്പെടുത്തുന്നതും സമാധാനം ദുർബലമാണെന്നു കണ്ടു് മകനേയും കൊണ്ട് ബന്ധമൊഴിഞ്ഞുപോകാൻ വട്ടംകൂടുന്നതും മററും സരസമായിരിക്കുന്നു ഇതു് സാമൂഹികമായ ചില പൊടിക്കൈകളെ സൂചിപ്പിക്കയല്ലേ ചെയ്യുന്നതു്.

......

സ്ത്രീധർമ്മം വഞ്ചിപ്പാട്ടു്.

.........

 നാട്ടുനടപ്പുവിട്ടാൽ നാട്ടിൽ നടപ്പു വിടേണ്ടിവരും. നാലുപേരിലൊരുത്തനാകുന്നതു നാലുകൊണ്ടും നല്ലതുതന്നെ. കോലത്തിനൊത്ത കാലം കിട്ടിയില്ലെങ്കിൽ കാലത്തിനൊത്ത കോലം കെട്ടാമല്ലൊ. അതാണു ഒരു വഞ്ചിപ്പാട്ടിൽതന്നെ ഈ വാല്യം സമാപിക്കാമെന്നുവച്ചതു്.
<poem> ൧. അമ്പിനോടങ്ങാരകത്തു

     ഇമ്പമുടൻ വാണളരളും
     തമ്പുരാട്ടിയെ തൊഴുന്നേൻ
     ഭക്തിയോടിന്നു.

൨. കംഭിമുഖനാം സുതനും

     തമ്പിമാരാമീശന്മാരും
     കമ്പമെല്ലാമൊഴിച്ചെന്നെ
     കാത്തുകൊള്ളേണം.

൩. നാരിമാരാം ജനത്തിന്റെ

നീതിധർമ്മപ്രകാരങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/294&oldid=164281" എന്ന താളിൽനിന്ന് ശേഖരിച്ചത്