ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൩

ടുകസേനയുടെ നാഥനായ രാമപ്പയ്യനു് ഒരു എഴുത്തയച്ചു. പിറേറദിവസം ഉദയത്തിനു മുൻപേ അവർ പടയ്ക്കു പുറപ്പെട്ടു് ശത്രുസംഘത്തിന്റെ മുന്നണിയിൽ നില്ക്കന്ന സേനാപതിയെ വളഞ്ഞുപിടിച്ചു് അയാളുടെ തലയറുക്കുന്നുണ്ടു് എന്നൊരു വീരവാദമായിരുന്നു ആ എഴുത്തിൽ അന്തർഭവിച്ചിരുന്നതു്.

തിരുവിതാംകോട്ടേ പ്രധാന സേനാനാഥനായിരുന്ന ഇരവിക്കുട്ടിപ്പിള്ള പോരിനൊരുങ്ങി. അദ്ദേഹത്തിന്റെ മാതാവിനു് മകന്റെ ഈ ഒരുക്കം കണ്ടു പരിഭ്രമമുണ്ടായി. ആ സ്ത്രീ അന്നു രാത്രിയിൽ അശുഭസൂചകങ്ങളായ പല സ്വപ്നങ്ങൾകണ്ടു് ആ വിവരം മകനെ അറിയിക്കയും പോരിനു പോകരുതെന്നു പറയുകയുംചെയ്തു.ഇരവിപ്പിള്ള സ്വധൎമ്മഭ്രംശത്തിലുള്ള ഭയം നിമിത്തം അതു കൈക്കൊണ്ടില്ല. അതിനാൽ ആ സ്ത്രീ ഇരവിപ്പിള്ളയുടെ പത്നിയെ അയാളുടെ

മുൻപാകെ തള്ളിവിട്ടു . അവൾ അലംകൃതയായി ഭർത്തൃസമക്ഷം പ്രാപിച്ചു് അദ്ദേഹം ആ ഉദ്യമത്തിൽ നിന്നൊഴിയണമെന്നൎത്ഥിച്ചു. അതും ആ ധൎമ്മനിരതനായ സേനാനി സ്വീകരിച്ചില്ല. "ഏഴാം കടലിനപ്പുറത്തു് ഇരുമ്പറയ്ക്കകത്തു് ഇരുന്നാൽ തന്നേയും യമദൂതന്മാ വരുമ്പോൾ "ഇല്ല'" എന്നു പറഞ്ഞാൽ പോകുന്നതാണോ? കല്ലറകെട്ടി അതിനുള്ളിലിരുന്നാലും കാലന്റെ ആളു വന്നാൽ "കണ്ടില്ലെ"ന്നുപറഞ്ഞു അവരെ അയയ്ക്കാവുന്നതാണോ? വരാനുള്ളതു് എവിടെ ഇരുന്നാലും വന്നുചേരും, "വിളവിറക്കിയാൽ"അതു കൊയ്തെടുക്കുന്നതിൽ കുറവൊന്നും വാരനില്ല. പാകമായ വിളവു കൊയ്യുന്നതിൽ പരിതപിച്ചിട്ടു കാൎയ്യമില്ല. ​എന്റെ തരത്തിലുള്ള സൈന്യമുഖ്യന്മാർ പടയ്ക്കുപോക്കുമ്പോൾ ഞാൻഗൃഹത്തിൽ ഒതുങ്ങിയിരിക്കുന്നതു യോഗ്യമാണോ?"എന്നൊക്കെയായിരുന്നു ഇരവിക്കുട്ടിപ്പിള്ളയുടെ സമാധാനവാക്യങ്ങൾ. അനന്തരം അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/38&oldid=210001" എന്ന താളിൽനിന്ന് ശേഖരിച്ചത്