ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൪

ദ്ദേഹം കളിക്കാൻപോയി. അപ്പൊഴും ദുൎന്നിമിത്തങ്ങൾ കാണുകയാൽ മാതാവു് ദുഃഖിച്ചു മതിമയങ്ങി ഓടിയെത്തി മകന്റെ കാൽക്കൽവീണു മുറവിളികൂട്ടി. അതിനും അദ്ദേഹം പല സാന്ത്വനവചനങ്ങൾ പറഞ്ഞശേഷം കുളിച്ചുകയറി ദൈവപ്രാൎത്ഥന നടത്തി. അപ്പോഴേയ്ക്കും അടുത്തുണ്ടായിരുന്ന ഒരു മരത്തിൽനിന്നു് ഒരു പല്ലി അദ്ദേഹത്തിന്റെ വലത്തെ തോളിൽ വീണു. ഇതു കണ്ടു് സേനാപതി വീണ്ടും വെള്ളത്തിൽ മുങ്ങി. കുളിച്ചുകയറി ഇലങ്കത്തിൽ പോയി തൊഴുതശേഷം ഉണ്ണാനിരുന്നു.ചോറിൽ തലമുടി കണ്ടു. ഇതും ദുൎന്നിമിത്തസൂചകമായിരുന്നു. അമ്മ വീണ്ടും മുൻപത്തെപ്പോലെ പലതും പറഞ്ഞു മുറയിട്ടു. ഇരവിപ്പിള്ള ചഞ്ചലഹൃദയത്തോടുകൂടി ഭക്ഷണംകഴിച്ചെഴുന്നേറ്റു. ഒരുക്കം തുടങ്ങി.

ഒരുക്കങ്ങളെപ്പറ്റി ഈവിധം പറയുന്നു.

നല്ലചല്ലടം മേൽക്കച്ചകെട്ടിനാർ
പൂശിനാരെ പുഴുവോടുജവ്വതും
പൂന്തളിർക്കച്ചമീതിലണിന്തുടൻ
തട്ടഴിന്താലവിഴ് ന്തു വിഴാമലെ
ചന്ദ്രകാവിജമുതാടം മേൽകെട്ടി
ഇന്തിരൻ പവനിക്കിണയാകവേ
ബഹു ചന്തിരൻവന്തുതിത്തതുപോലവേ
അന്തിരങ്കൾവാറതറിയാമൽ
ആയുധം നാലുക്രട്ടമെടുപ്പാരാം.

പിന്നീടുണ്ടായ കൃത്യങ്ങൾ താഴെക്കാണുന്നവയാണു്.

ചിന്തമെയ്തവേ മങ്കല്ലാളുക്കു
സ്ലേഹമുററുക്കരുവേലംവാരിയെ
സന്തോഷത്തുംവഴിയെ കൊടുത്തുടൻ
ചാത്തിരചൊല്ലവേണമിനിയെൻറു
കരുവേലം കയ്യൽകണ്ടപൊഴുതിലെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/39&oldid=210127" എന്ന താളിൽനിന്ന് ശേഖരിച്ചത്