ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൮

ആനശങ്കരൻ കോതമരുകനും
വിന്തചേരും കലയപ്പെരുമാളും
വെങ്കലക്കൊടി കുളത്തൂരുരാമനും
ചുന്തരംപുകൾ കുംകമക്കണ്ണനും
തുങ്കശംകുക്കൊടി വീരൻകേശവൻ
തെന്നിളമ്പയിൽ മാർത്താണ്ഡവർമ്മനും
ചിങ്കംപോലെ വരികിൻറവേളയിൽ
മന്നവരും ചിനപ്പർത്തിപ്പിള്ളയും
വലിയപിള്ള പനയറരാമനും
എന്നിലും പുകുളീച്ചരൻതേവനും
ഇരിവിപിള്ളയും നെററിക്കൈതന്നിലെ
വന്തുമുന്നണിതന്നിലിറങ്കിയെ
മാരിപോലെ ചരങ്കളെ തൂകിനാർ
നാലുദിക്കുംപടൈയേയിളക്കിയെ
നാക്കാലെയ്തു പടവിളികൊണ്ടല്ലോ
വീരർതാങ്കളും വാങ്കിവിട്ടാർകളെ
തരത്തിനോരോ കതിരയെവേഗംതാൻ
താണ്ടിവന്താരിളംകുടിതന്നിലെ
വാറവാറ കുതിരയെ കണ്ടുപിൻ
മന്തിരിയോടെയോടവർ ശേവിത്താർ
പാപിമേക്കെ കുതിരവരുകിതേ
പററനാമം മലയേറിക്കൊള്ളുവോം
വാർത്തചൊന്ന കടക്കാറനൈപാർത്തു
മാററിവൈത്ത വെടിയിടിപോലവേ
മന്തിരിയായിപ്പിറന്തോരുനാമിനി
മാറിപ്പോവതുംശരിയല്ല കാണുവോം
പട്ടിയെക്കണ്ടാലോടുവതു നീതിയോ
അന്തരംവരം ഇൻറുനാമോടുകിൽ
അരശർതിരുമുമ്പിൽ എപ്പടിചെല്ലേവോം
എന്തനോടെയിറങ്കിപ്പൊരുവോർക്കു
ഏററശേവുകരുണ്ടാനാൽ വാരുങ്കോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/43&oldid=211487" എന്ന താളിൽനിന്ന് ശേഖരിച്ചത്