ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯

ചിന്തൈമയ്കവെ ഈട്ടികൈവാങ്കിയെ
തിരുമ്പിയേറിനാരീററപ്പുലിപോലെ
ഏകിനാരെഇളംകുടിതന്നിലെ
ഇടിമുഴക്കംപോൽ വാത്താരംകൂട്ടിയെ
മാറിവാറകുതിരക്കണ്ടല്ലൊ
വേകത്താൽകത്തിവെമ്പരിയേററിനാൻ.
ആനയിന്മേലെവെട്ടിമടക്കിനാർ
കാലുനാലും മുകമിടമററിട
കയ്യിനാലെ പുരവിയെത്തട്ടിനാർ
ഇന്തിരനൊ ഇവരാരൊ തൈവമേ
ഏതുപായമോ കയ്യറംചെയ്കിറാർ
ചന്തിരനൊ ഇമലോകത്തുള്ളോരോ
ഈശ്വരനൊ വകപ്പിനാൽ തൈവമേ
കാവലർക്കിണയൊത്തോരു വീരനൊ
കുരുതിയെവെട്ടിക്കയ്യും തഴമ്പിച്ചൊ
അന്തപ്പരടുവെട്ടുകൾകണ്ടുടൻ
അരശർ പെരുമാളും മന്നരെത്തേടിനാർ
എന്നമെയ്ക്കുവളർത്ത പരരാശർ
ഇപ്പോളാനമീതേറീവാറാരോ
പിന്നണിയേയും വെട്ടിത്തുരത്തിയെ‌
മിഞ്ചുംവീരർ പടയോടെ ചൊല്ലുവാർ
അണ്ണർകോനൊരു വമ്പടൈ മൂലയ്ക്കു
ആരവാരം കേട്ടോടിവാറാരോ
എണ്ണില്ലാത്ത ശരംവന്തു കൊള്ളല്ലേ
ഏററശേവുകൾ മേലെടംതേറിനാർ
വീരശൂരനിടത്തിറത്തേവനു
വെള്ളികെട്ടും കുഴൽക്കാറർകൂട്ടവും
വേകമോടെവെടികൾ കൊളുത്തിയെ
മാററലർപടവെട്ടിമടിയവേ
ഇപ്പടിയെപൊരുകിൻറവേളയിൽ
എല്ലാപേരും പടൈ കണ്ടുനില്ക്കുവേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/44&oldid=211488" എന്ന താളിൽനിന്ന് ശേഖരിച്ചത്