ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൦
(വിരുത്തം.)
അണിക്കണിപിടിത്തകുഴൽവെങ്കലം അതിക്കിടമാനമതു

ആനൈക്കമുതുകിട്ടതുടലൊക്കയും വെങ്കലം
വെങ്കലത്തമ്പർട്ടമൊടു, പുരവിനടനാലുമിട്ടതണ്ടമതുവെങ്കലം
വിരവിനൊടുകെട്ടുന്ന മേപ്പിടാരത്തിൽ നാലരുകം ചട്ടയുംവെങ്കലം
എങ്കമെയപ്പടപുറപ്പെടുന്നേരത്തു വിളിക്കുന്ന വാങ്കാവും വെങ്കലം

ഇപ്പടിയെപടകോലാഹലംകണ്ടു ഇരവിക്കുട്ടിപ്പിള്ള പൊരുതാൻ.

അതിൽപിന്നീടുണ്ടായ അതിഭയങ്കരസംഗരത്തെ സരസമായി വർണ്ണിക്കുന്നു. പോരിൽ മരിച്ച വഞ്ചിസൈന്യനാഥന്മാരിൽ പലരുടെയും പേരുകൾ ഈ ക്രട്ടത്തിൽ പ്രസ്താവിക്കുന്നുണ്ട്. അപജയോന്മുഖമായ സൈന്യത്തിന്റെ മുന്നണിയിൽ ഇരവിക്കുട്ടിപ്പിള്ള പത്മവ്യൂഹത്തിൽ അഭിമന്യുവെന്ന പോലെ പ്രവേശിച്ചു് ശത്രുക്കളിൽ അനേകംപേരെ നിഗ്രഹിക്കയും ഒടുവിൽ മുറിവേറ്റു പടനിലത്തിൽ പതിക്കയും ചെയ്യുന്നു. ഉടൻ വിപക്ഷനായ ഒരു ഭടൻ അടുത്തു് ആ ഇരവിപ്പിള്ളയുടെ ശിരസ്സ് ദേഹത്തിൽ നിന്നു വേർപെടുത്തി വടുകപ്പടയുടെ നാഥനു കാഴ്ചവയ്ക്കുന്നു.

തിട്ടത്തുടൻ തലയുംകൊണ്ടു
വെറ്റിക്കൊട്ടും കൊച്ചിക്കൊണ്ടു
ചെപ്പത്തുടൻ ഈത്തൻകാട്ടു
പാളയത്തിൽ ചെന്തിരുന്താർ
ഇരവിപ്പിള്ളത്തലയും വെട്ടി
പട്ടിൽപ്പൊതിന്തുകെട്ടി
ചീക്കേറും തിരുമലനാഥൻ
തുരയുടെമുമ്പിൽ വൈതുതൊഴുതു
അടിവണങ്കി തൊഴുതുനിൻറാൻ
... ... ...
വണങ്കിനിന്റ ഓട്ടനോടേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/45&oldid=211701" എന്ന താളിൽനിന്ന് ശേഖരിച്ചത്