ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪

ഹിച്ചിട്ടു് "ചതിയോ ഇതിനു കാരണാ വിധിയോ"എന്നു രാജാവു വിണ്ടും ചേദിക്കയും"ചതിയല്ല, വിധിതന്നെയാണ്" എന്നു ഭൃത്യൻ അതിനു മറുപടി അറിയിക്കയും ഉണ്ടായി. ആ നിമിഷത്തിൽ തന്നെ വൈരികൾ പ്രത്യക്ഷപ്പെട്ടു് അവരുടെ ആഗ്രഹം നിർഹിച്ചു. ഇങ്ങനെയൊരു കഥയാണ് മേൽ എഴുതപ്പെട്ട പാട്ടിനെ സംബന്ധിച്ചു നടപ്പുള്ള തു്. വേറെ ലക്ഷ്യം കിട്ടുന്നതുവരെ ഇതുതന്നെ വിശ്വസിക്കയെ തരമുള്ളു.


ഭാരതപ്പോരു്.

അമ്പിലമ്പിളിത്തെല്ലണിയും നാഥൻ
അമ്പിനോടു കൊമ്പനാനവടിവായ്
ഇമ്പമോടു കുന്നിൻമകളുമപ്പോൾ
ഇമ്പമകന്നോരു പിടിയുമായി
ആടലൊഴിഞ്ഞവരടവിതന്നിൽ
ഊടമോദമോടു മരുവുംകാലം
തണ്ടാർശരൻ നീലകണ്ടനെ കണ്ടി-
ട്ടുണ്ടായിതുവൈരം മാനസംതന്നിൽ
മുന്നമെരിചെയ്ത പകയെ തീർപ്പാൻ
ഇന്നുതരമായീ വന്നുകൂടി
എന്നു മാനസത്തിലുറച്ചുകൊണ്ടു
ചെന്നു മലമ്പും കരിമ്പുവിർല്ലും
കൈക്കലാക്കിവന്നു തേരതിലേറി
കാററുപോലെവന്നു മറഞ്ഞുനിന്നു
മുന്നമെരിചെയ്തപോലെ വരായവാൻ
മുന്നംനായകനെ ശരണമെന്നു
അഞ്ചഞ്ചാതെ കണ്ടഞ്ചമ്പനഞ്ചസെയൂ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/49&oldid=214810" എന്ന താളിൽനിന്ന് ശേഖരിച്ചത്