ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
iv


പ്രൊഫസരും ഒരു് ഉത്തമഭാഷാഭിമാനിയും ആയ രാജശ്രീ ഏ. ഗോപാലമേനോൻ എം. ഏ. അവർകൾ ചെയ്ത പ്രസംഗത്തിൽ മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ ഏതദ്വിഷയമായ പ്രയത്നത്തെപ്പറ്റി ശ്ലാഘിക്കയും മലയാളികളുടെയും ഗവൎമ്മെണ്ടിന്റേയും ദയാദൃഷ്ടിക്കു് അദ്ദേഹം അൎഹനാണെന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപോലെ ഉൽകൃഷ്ടൻമാരും ഉത്തരവാദിത്വമുള്ളവരുമായ പല മലയാളികളും മിസ്റ്റർ പിള്ളയുടെ ഈദൃശശ്രമങ്ങളെ അഭിനന്ദിച്ചിട്ടുള്ളതുകൊണ്ടാണു് ഈ ഗ്രന്ഥപരമ്പരയുടെ ആദ്യഭാഗം ഇപ്പോഴെങ്കിലും പ്രകാശിപ്പിക്കാൻ സംഗതിയായതു്.

കവികുലചക്രവർത്തിയായ കേരളവൎമ്മ (സീ. എസ്. ഐ.) വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ സംരക്ഷണത്തിൻകീഴിൽ കഴിഞ്ഞുപോന്ന ഗോവിന്ദപ്പിള്ള അവർകൾക്ക് ആ രക്ഷാകൎത്താവിന്റെ ദേഹവിയോഗം അസഹ്യവും അശാന്തവുമായ ദുഃഖം ഉണ്ടാക്കിയിരിക്കുന്നു. ഈ ദുഃഖവും ഇയ്യിടെ ഉത്ഭവിച്ചിട്ടുള്ള ശരീരാസ്വാസ്ഥ്യവും ഈമാതിരി സ്ഥിരപരിശ്രമങ്ങൾക്കു് അദ്ദേഹത്തെ അശക്തനാക്കിയിരിക്കയാണു്. ഈ കാരണത്താ‌ൽ ഈയവസരത്തിൽ ഈ പ്രസിദ്ധീകരണത്തിനു ഞാൻ പ്രത്യേകം പ്രയത്നിക്കേണ്ടതായി വന്നിട്ടുണ്ടു്.

ഇംഗ്ലീഷ് ഭാഷയിൽ ഈമാതിരി ഗ്രന്ഥങ്ങൾക്കുള്ള വിലയും നിലയും വേണ്ടപോലെയറിഞ്ഞിട്ടുള്ള രാജകീയകാളേജു് ഇംഗ്ലീഷ് പ്രൊഫസർ മിസ്റ്റർ സ്ലാസ് (എം. ഏ.) ഈ ഗ്രന്ഥകാർയ്യം ഗ്രഹിച്ചു് ഈ പരിശ്രമത്തിന്റെ ഔചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/5&oldid=204911" എന്ന താളിൽനിന്ന് ശേഖരിച്ചത്