ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൫

അഞ്ചുംതച്ചു നെഞ്ചിലാറണിന്തോനെ
അമ്പുകൊണ്ടു കൊമ്പനാനയുമപ്പോൾ
അമ്പുറ്റു പിടിയോടൊട്ടടുത്തു മോദാൽ
മാരതുയിർകൊണ്ടു പുണർന്നനാളിൽ
ആനമുകനായ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌വന്നുളവാം പൈതൽ
ഇന്നെന്നുടെ ചിത്തകമലംതന്നിൽ
വന്നിങ്ങിരുൾനീക്കി തുണചെയ്‌വാനായ്
അപ്പമിളന്നീരും പൊരിവരിക്ക
ചക്കച്ചുള രസക്കനികളെല്ലാം
എപ്പോതിലുംവച്ചു പണിന്തേനമ്പാൽ
ഉൾപ്പൂതെളിഞ്ഞൊക്കെ നുകർന്നുകൊൾക
വാണീഭഗവതി വാണിടുകെന്റെ
നാവിലൊരുകഥ ചൊൽവതിനായി
പാണികൂപ്പിഞാനും വരമിരന്തേൻ
പേണിക്കൊൾക കവിമങ്കയെ തായെ
സ്ഥാണുമലയോനു മാനമുകനും
സാരമേറുമെന്റെ ഗുരുവരനും
ഇസ്സഭയിൻവാഴും സജ്ജനങ്ങളും
ഇക്കഥയ്ക്കനുജ്ഞ നൾകിടുന്നാകിൽ
ഉൾക്കാമ്പതിൽവച്ചു വന്ദനചെയ്തെൻ
ബാലനാകയുമുണ്ടറിവുമില്ല
ചേലോടൊരുവിദ്യ വശവുമില്ല
ഓർത്താൽ സ്വരമത്ര ലയവുമില്ല
പാർത്താലൊരുബന്ധു തുണയുമില്ല
കർത്തൃകർമ്മക്രിയാ പദമറിയാ
കാലദിക്കവസ്ഥയതുമറിയാ
സത്തുചിത്താനന്ദപ്പൊരുളറിയാ
ഒന്നുരണ്ടുമൂന്നു നാലൊടഞ്ചാറു്
ഒന്നുമറിയാതൊരടിയനിന്നു്
വന്നിസ്സഭതന്നിലുരചെയ്യുന്നേൻ
നിന്ദിക്കാതെ വന്ദിപ്പതിനായിട്ടു്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/50&oldid=217052" എന്ന താളിൽനിന്ന് ശേഖരിച്ചത്