ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൬

പൂക്കളിട്ടു കാലുപണിന്തേനമ്പാൽ
എപ്പോതിലുമുൾപ്പൂ തെളിഞ്ഞടിയൻ
സോമകുലജാതഭൂപതിമാർക്കു
ദീപമാകിയോരു ശന്തനുഭൂപൻ
ഭാമിനിയാം ഗംഗ മറഞ്ഞശേഷം
കാമിനിയാം മത്സ്യഗന്ധിയെ വേട്ടു
ചിത്രാംഗദൻപിന്നെ വിചിത്രവീൎയ്യൻ
എന്നങ്ങിരുപേരു സന്തതിയുണ്ടായ്
അമ്മാൻമിഴിയാമംബികയെവേട്ടു
ചിത്തകൌതുകത്തോടിരിക്കുംകാലം
മുപ്പാരിടതിങ്ങും കീർത്തിയുള്ളോരെ
അപ്പോൾമാറ്റുവാനായംബരേനിന്നു
ചിത്രാംഗദനാം ഗന്ധർവൻകോപിച്ചു
ആർത്തടുത്തു യുദ്ധംചെയ്തതുനേരം
നേർത്തുപോരിലിരുപേരുമൊന്നിച്ചു
പാർത്തീടാതെ വാനോർപുരംപ്രാപിച്ചു
പിന്നെ നാടുവാണു വിചിത്രവീൎയ്യൻ
കൊന്നു രാജയക്ഷമാവാകിയ വ്യാധി
അമ്മയായ സത്യവതിയക്കാലം
തന്മകനാം വേദവ്യാസനെയോർത്തു
ദുഃഖിച്ചുടൻമെല്ലെ മാമുനിവ്യാസൻ
വെക്കമവിടത്തേയ്ക്കായെഴുന്നള്ളി
അപ്പോളരുൾചെയ്തു വ്യാസനെനോക്കി
ഇപ്പോൾതെളിഞ്ഞെന്റെ സങ്കടമെല്ലാം
വമ്പനാകും ചിത്രാംഗദന്റെ കയ്യാൽ
ഉമ്പർനാട്ടിലായി വിചിത്രവീൎയ്യൻ
പെറ്റില്ലംബുജാക്ഷിമാരിരുപേരും
ചെറ്റല്ലെന്റെ ദുഃഖമെന്തുചൊല്ലാവൂ
സോമകുലത്തിൽ സന്തതിയില്ലാതെ
സാമാന്യമായി വന്നിക്കാലമോർത്തോളം
അംബികയിലുമംബാലികയിലും.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/51&oldid=217683" എന്ന താളിൽനിന്ന് ശേഖരിച്ചത്