ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭

ചെമ്മേ സന്തതിയുണ്ടാകണമിന്നു അമ്മചൊന്നതു കേട്ടംബികതാനും അംഗം പുണരുവാൻ ചെന്നൊരുനേരം കഷ്ടമായ രൂപവേഷ്ടിതംകണ്ടും. ദൃഷ്ടിയടച്ചു മെയ് പുണർന്നമൂലം പെട്ടന്നംബികയിലുളവായ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വന്നു ദൃഷ്ടിവിഹീനനായ് ധൃതരാഷ് ട്രൻതാൻ അംബാലികതന്റെ ഭവനെചെന്നു അന്നുമുനിരുപവിഹിനനായി ഗാത്രെകൃമിരക്താതികളെക്കണ്ടു. നേത്രകൌതുകം വരാഞ്ഞതുമൂലം സൂത്രമതിനെന്തെന്നോർത്തവൾതന്റെ ഗാത്രമൊരു വസ്രംകൊണ്ടു വേഷ്ടിച്ചു അംബാലികയുമായപുണർന്നമൂലം അംബാലികയിലുണ്ടായിതു പാണ്ഡു സത്യവതീ മാതാവിങ്ങനെകണ്ടു സത്യപതീ തന്നോടിങ്ങനെചൊല്ലി പുത്രാ കേൾക്കനീയിന്നിവിടെ ചെയ്ത വിക്രമങ്ങളേറ്റം വിചിത്രമായി പെട്ടെന്നംബികയിലുളവായപ്പോൾ ദൃഷ്ടിവിഹീനനായുള്ളൊരു പുത്രൻ അംബാലികതന്നിലുളവായ്‌വന്നു അംഗവിഹീനനായുള്ളൊരു പാണ്ഡു തത്വകാലജ്ഞാനനിരതനായി ഉൾപ്പൂതെളിഞ്ഞൊന്നു നൾകുകനീയും അമ്മചൊന്നതുപോൽ ചൊന്നൊരുനേരം അമ്മാമുനിപിന്നെദാസിയായുള്ള അമ്മാനിനിയുമായ്പുണർന്നമൂലം മൂന്നാമതാദാസി മണിയിൽനിന്നു ഉണ്ടായ് വിദുരനെന്നൊരു തനുജൻ

അല്ലലൊഴിഞ്ഞെല്ലാവരുമൊന്നിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/52&oldid=164307" എന്ന താളിൽനിന്ന് ശേഖരിച്ചത്