ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯

നന്നുനന്നിതെന്നേ പറഞ്ഞീടാവു പുത്രരുളവായില്ലെങ്കിലെല്ലാർക്കും എത്തുംനരകമെന്നറിക ബാലെ എന്നതോർത്തു നീയുമെന്നുടെവാക്കു് നിന്ദിക്കാതെ നന്ദിച്ചീടുകവേണം ഭർത്തൃശാസന കൈക്കൊണ്ടവൾതന്റെ ഭർത്താവായപാണ്ഡു തന്നൊടുചൊല്ലി പണ്ടെനിക്കു് ദുർവാസമുനി തന്നി ട്ടുണ്ടുനാലു മന്ത്രമാലയെന്നാലും പ്രാർത്ഥിച്ചിടുകിലിന്നവരിൽനിന്നു പാർത്തിടാതെ പുത്രനുളവാംനൂനം ഏവംകേട്ടുതാപംവെടിഞ്ഞുതന്റെ ഭാവംകളഞ്ഞു പാണ്ഡുവുംമന്ത്രിചു യോഗ്യതകൾമറ്റില്ലിതിനോടൊപ്പം ബാലേ സതികലമാലികേ കുന്തീ ചാലേ സന്തതിയുണ്ടാവാനായി സേവിച്ചീടുകനീ ധർമ്മരാജാവേ മോദത്തൊടുഞാനും തപംചെയ്തീടാം ഇത്ഥംകേട്ടു കന്തീദേവിയുമപ്പോൾ ശുദ്ധബുദ്ധിയോടുമർക്കജൻ താനും സേവിച്ചതിനാലെ കുന്തിയുമായി പ്രാപിച്ചതിനാലെയുളവായ്‌‌‌‌‌‌‌‌‌‌‌‌വന്നു കേട്ടുശ്രുതി ദിവ്യനാമിവനെന്നും നാട്ടിന്നധിപതിയാമിവനെന്നും നാമമിവന്നു യുധിഷ്ഠിരനെന്നും നാരായണഭക്തനാമിവനെന്നും ഇത്ഥംകേട്ടു പാണ്ഡു അവനെയപ്പോൾ ചിത്തംതെളിഞ്ഞു മെയ് പുണർന്നാവോളം വണ്ടാർകുഴലിയാം ഭാമിനിയോടു രണ്ടാമതുംപാണ്ഡു പറഞ്ഞാനല്ലൊ

ഏറ്റമാറ്റലരെ മാറ്റുവാനേറ്റം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/54&oldid=164309" എന്ന താളിൽനിന്ന് ശേഖരിച്ചത്