ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

        കുന്തീദേവിയും തൻ മക്കളുമായി
ചന്തമോടവിടെ വാണിതക്കാലം
പാരിച്ചഗ്നികത്തിജ്വലിക്കുന്നേരം
അഗ്നിയതിൽച്ചാടി മരിച്ചുമാദ്രി
... ... ... ....
സോമകുലജാരായിടുന്നോരു
സോമധരാശ്രിത പാണ്ഡവന്മാരും
നൂറുപേരും തമ്മിൽ പോരുത പേരിൽ
തോറ്റുപോയിഭീഷ്മർ ശരശയനം
പ്രാപിച്ചതു നന്ദാത്മജരായുള്ളോർ
ഖേദിച്ചുടൻമോദിച്ചരുളിച്ചെയ്തു
ധർമ്മജാദികളെ ജയിപ്പതിന്നു
കർണ്ണനിന്നു സേനാപതിയാകേണം
കർണ്ണനതുകേട്ടു ചൊല്ലിനാനപ്പോൾ
ദണ്ഡമതിനില്ലന്നിവർക്കുപാർത്താൽ
വമ്പനായ ദ്രോണരിരിക്കുംകാലം
മുമ്പിൽഞാൻ ഭരിപ്പതഴകല്ലല്ലോ
ഇന്നുഭരദ്വാജാത്മജൻ ഭരിച്ചാൽ
പിന്നെഞാൻ ഭരിപ്പാനില്ലസന്ദേഹം
അർക്കാത്മജനിത്ഥമരുൾചെയ്തപ്പോൾ
ഉൾതെളിഞ്ഞെല്ലാവരുമൊന്നിച്ചു
നാനാവിധവാദ്യമലങ്കാരത്തോ
ടാചെർയ്യാനെ സേനാപതിയായ്നച്ചു
നാടടക്കമൊന്നു കുലുങ്ങിയപ്പോൾ
നാനാലോകവും ചേർന്നതുപോലായി
അപ്പോൾ ഭരദ്വാജപുത്രനും മോദാൽ
കെല്പേറിടുന്ന ദുര്യോധനനോടു
ഉൾപ്പൂതെളിഞ്ഞപ്പോളോതി നിങ്ങൾക്കു
ബോധിച്ചതെന്നോടു പറവിൻവേഗം
കേൾക്കഭരദ്വാജാത്മജാര്യാ നീ
നീക്കമൊഴിഞ്ഞെന്റെ ശാസനയിപ്പോൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/58&oldid=164313" എന്ന താളിൽനിന്ന് ശേഖരിച്ചത്