ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> മൂർത്തിമൂന്നിനുംതാൻ പണിയാമല്ലോ കൃഷ്ണാർജ്ജുനന്മാരെയകറ്റുന്നാകിൽ നീക്കമില്ല സത്യം പരിപാലിക്കാം അപ്പോൾ ത്രികർത്താദി വീരരും ചൊല്ലി ഇപ്പോൾ ചെന്നിവരെ മാറ്റിടാമല്ലൊ എന്നുപറഞ്ഞർക്കനുദിക്കുമുൻപേ ചെന്നു പോരിനായി വിളിച്ചുകോപാൽ വീരാ ധനഞ്ജയാ ഫൽഗുനാ നീയും പോരും പോരിനെങ്കിൽ വരികെന്നോട് അപ്പോളർജ്ജുനനും കൃഷ്ണനുമായി ആർത്തുതികർത്താദിയോടി തെക്കോട്ടു ശ്വേതാശ്വനും പിൻപേ തുടർന്നുചെന്നു അപ്പോളതിമെല്ലെ ദ്രോണഗുരുവും കെല്പേറിടുംമഹാ വ്യൂഹവുംകൂട്ടി പോരിനൊരുമ്പെട്ടു നിലയുംനിന്നു വീരനായ ധൃഷ്ഠദ്യുമ്നനും ചെന്നു നേർത്തുതമ്മിലവർ പൊരുതപോരിൽ തോറ്റുപോയിതന്നു പാണ്ഡവസൈന്യം പാഞ്ചാലനും പാർത്ഥതനയന്മാരും സാത്യകിയും സഹദേവനും പിന്നെ ചെമ്മേനകുലനും ഭീമനുമായി ഏറ്റമടുത്തുവൈരികളോടപ്പോൾ നേർത്തുതമ്മിലവർ പൊരുതപോര് പാർത്തുകണ്ടവർക്കും പറഞ്ഞുകൂടാ മൂടിശരമാരികൊണ്ടീതാകാശം പേടി കാണികൾക്കുമ വളർന്നീടുന്നു വീരർചിലരുണ്ടു മരിച്ചീടുന്നു വൂരസ്വർഗ്ഗമതിൽ ഗമിച്ചീടുന്നു ഭീതിപൂണ്ടുചിലർ വീണിതോടുന്നു ഭീമൻ പടയിടതന്നിലാർക്കുന്നു

നാനാരഥികളും ഭ്രമിച്ചീടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/60&oldid=164316" എന്ന താളിൽനിന്ന് ശേഖരിച്ചത്