ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കോപിച്ചർജ്ജുനനും ഭഗദത്തന്റെ
ചാപം മുഠിച്ചപ്പോളവനും കോപാൽ
മറ്റൊരുത്തനിതുകണ്ടിടുംമുൻപേ
തെറ്റൊന്നൊരുവില്ലു കുലച്ചെടിത്താൻ
നാരായണമന്ത്രമഭിമന്ത്രിച്ചു
പാരാതയച്ചല്ലോ പാർത്ഥനെക്കൊല്ലാൻ
പാരമെരിഞ്ഞസ്ത്രം വരവുകണ്ടു
നാരായണൻ മെയ്യിലേറ്റുകൊണ്ടപ്പോൾ
പാർത്ഥൻ മനമൊന്നു ചലിച്ചന്നേരം
നേർത്തശരം കൃഷ്ണൻ തടുക്കയാലേ
ഓർത്തുമാധവനുമരുളിച്ചെയ്തു
പാർത്താലില്ലകുറ്റം ക്ഷമിച്ചാലും നീ
ചീത്തകോപമൊടു മദകരിയും
കുത്താൻഭീമനെക്കൊണ്ടത്രയും കോപാൽ
എത്തിപ്പിടിച്ചു മേൽപ്പോട്ടെറിഞ്ഞപ്പോൾ
കൊമ്പുതന്നിൽവന്നു വീഴ്വതിന്നായി
കൊമ്പുമുയർത്തിനാന്നീടിനനേരം
ഭീമൻ മരിച്ചീടുമിപ്പോഴെന്നോർത്തു
ബദ്ധപ്പെട്ടു പാർത്ഥനെയ്തൊരു ബാണം
ആനത്തലയറ്റു ഭഗദത്തന്റെ
വില്ലുമറ്റവന്റെ തലയുമറ്റു
വാലുമറ്റു കൊമ്പാനാനയും വീണു
ദേവനാരിമാർ പൂമാരികൾതൂകി
ചിത്രംചിത്രമെന്നു കാണികൾചൊല്ലി
അപ്പോൾ ശകുനിയും മായകൾ കാട്ടി
കെല്പോടൊരുയുദ്ധം ചെയ്തതിന്നായി
ചൂതല്ലെടാനല്ല പോരിതെന്നോർത്തോ
നില്ലുനില്ലെന്നെയ്തങ്ങടുത്താൻ പാർത്ഥൻ
വില്ലും കൊടിയോടു കുതിരചക്രം
ചൊല്ലിച്ചൊല്ലിയെയ്തു മുറിച്ചാൻ പാർത്ഥൻ
ഓടിപ്പോയിദൂരെ ശകുനിനിന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/63&oldid=164319" എന്ന താളിൽനിന്ന് ശേഖരിച്ചത്