ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> എന്നല്ലവർതന്റെ കൃപയുണ്ടെങ്കിൽ ഇന്നുജയിപ്പാൻ ഞാൻ മതിയാമല്ലോ വാക്യമിദംകേട്ടു സുമന്ത്രൻ താനും വേഗമോടു തേരു തെളിച്ചുവല്ലോ ഭീമപരാക്രമനാമഭിമന്യു ഭീമരതാദികളോടൊരുമിച്ചു തേരിലേറി തന്റെ വാഹിനിയൊത്ത ചതുരംഗമായിടുന്ന സേനകൾചൂഴെ ശാപം ശരം ചക്രം പരിശ ശൂലം വേലും മുസൂലവും വെണ്മഴു കുന്തം തുള്ളും മുനയുള്ള ചുരിക കത്തി മിന്നും കടുത്തില കനകക്കത്തി കല്ലും കവിണോടു കൈലകം നല്ല ആയുധങ്ങളെല്ലാം വഹിച്ചുതേരിൽ പായും കുതിരയെ വിരവിൽപൂട്ടി ലോകാലോകം നേരെവരുന്നപോലെ പൊന്നണിഞ്ഞ മത്തവാരണക്കൂട്ടം പിന്നാലവർപൊന്നിൻമലകൾപോലെ വെള്ളത്തിലെ തിരമാലകൾപോലെ അലയാഴികൾചൂഴം പരന്നപോലെ കാലാൾപചകളും നിരക്കുമാറ് വൻപോടലറുന്ന പടഹംഭേരി കൊമ്പും കുഴൽചിഹ്നം നിരന്ന ശംഖം കൊടികുടതഴയൊരുനിരവേ കൊണ്ടാലെലിപോൽ ഞാണൊലി കൊണ്ടപ്പോൾ എട്ടുദിക്കുകളും നടുങ്ങുമാറ് ഭൂമികുലുങ്ങി വൻപൊടിയിളകി ഭൂമണ്ഡലങ്ങളും വിറയ്ക്കുമാറ് എട്ടാനകൾ പെട്ടെന്നലറിക്കൊണ്ട് വട്ടം നിരന്നല്ലൊ പാണ്ഡവർസൈന്യം

,/poem>










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/67&oldid=164323" എന്ന താളിൽനിന്ന് ശേഖരിച്ചത്