ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്നല്ലെന്നുരച്ചു പോയൊരുശേഷം
ദുശ്ശാസനൻതന്റെ ഗമനംകണ്ടു
കെല്പോടടുത്തു പോർചെയ്യുടൻകണ്ണൻ
വീരനായ പാർത്ഥാത്മജനുമപ്പോൾ
വില്ലുംകൊടിയും കേതനവുംപിന്നെ
ചൊല്ലിച്ചൊല്ലിയെയ്യു തുരഗത്തേയും
ഓടാതെടായെന്നു ചൊല്ലിനാൻബാലൻ
ആലിലകൾപോലെ വിറച്ചെല്ലാരും
ചാലെതിരിഞ്ഞങ്ങു നടന്നെല്ലാരും
ഭീമസേനനോടുള്ളൊരു വൈരത്താൽ
വീരാഗ്രേസരനായ ജയദ്രഥനും
വീരകേസരിപോലാഗതനായി
ഇക്കഥയോരല്പം പറയാനുണ്ടു്
ചൊല്ക്കൊണ്ടിടും ധർമ്മജാദികളെല്ലാം
നാടുവിട്ടു കാട്ടിൽ വസിക്കുംകാലം
പേടിയൊഴിഞ്ഞങ്ങു ജയദ്രഥനും
പാഞ്ചാലിയെ ക്കട്ടുകൊണ്ടുപോവാനായ
പഞ്ചബാണമേറ്റങ്ങടുക്കുന്നരം
കാറ്റിൻചിനപോലെ തടുത്തൂഭീമൻ
കള്ളനായവനെ കൊൽവതിന്നായി
കണ്ഠമതിലാശു പിടിപെട്ടപ്പോൾ
കണ്ടിരുന്ന ധർമ്മാത്മജനും ചൊല്ലി
കഷ്ടമിന്നിവനെ കൊല്ലരുതേ നീ.
പ്രാണൻകളയുന്നതെന്തിനു പാർത്താൽ
പ്രീണിച്ചിതുകേട്ടു ഭീമസേനൻതാൻ
നാണംകെടുത്തിയങ്ങയച്ചുവല്ലൊ
നാണംപൂണ്ടു ജയദ്രഥനുംപോയി
ചെന്നുനീലകണ്ഠനോടുണർത്തിച്ചു
മാററലരെക്കൊൽവാൻ വരവുംവാങ്ങി
നൂറുരേർക്കുമിനവ്‍ സഖിയായ് നിന്ന്
മിത്രാത്മജൻകേട്ടു ചിരിച്ചശേഷം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/71&oldid=164328" എന്ന താളിൽനിന്ന് ശേഖരിച്ചത്