ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശത്രുവാകും ജയദ്രഥനുമപ്പോൾ
പണ്ടുണ്ടായ വൈരം തീർപ്പതിനായി
മണ്ടിയടുത്തു പോർചെയ്തതുനേരം
ആറും നീറുമാടും ഫണിയും ചൂടും
ആലമുണ്ടശിവൻ ശരത്തിൻമൂലം
പേടി മുഴുത്തോടി പാണ്ഡവർസൈന്യം
പേടിയൊഴിഞ്ഞഭിമന്യുവും നിന്നാൻ
പാർത്ഥാത്മജനല്ലാതുള്ള സൈന്യങ്ങൾ
പോർക്കളം വെടിഞ്ഞു മണ്ടിയനേരം
വീരരായവർകൾ വളഞ്ഞുകൂടി
പാരാതകത്താക്കിയുറച്ചു വ്യൂഹം.
ബാലനായ പാർത്ഥാത്മജൻതന്നോടു
ചാലെ ചുഴന്നു പോർചോയ്യതിതെല്ലാരും.
ഏകനായ പാർത്ഥാത്മജനുമപ്പോൾ
മങ്ങിപ്പോയി നാനാ രഥികളെല്ലാം;
കണ്ടുനിന്ന ശല്യാനുജനും ചൊന്നാൻ:-
"മണ്ടുന്നെന്തിനു ഞാനുണ്ടുപോരിന്നു
കണ്ടുകൊൾവിനെന്നങ്ങടുക്കുന്നേരം
ചെന്നുപടയോടും കൂടവേതന്നെ.
ശല്യാനുജൻ കാലപുരം പാരാപിച്ചു;
തെരുതെരെ ബാണം കൊഴിക്കകൊണ്ട്
തരമല്ലിതെന്നുന്നി വിറച്ചുമാറി
മറ്റുള്ളവരോടു ചൊല്ലിനാനെന്റെ
ഉറ്റബന്ധുവായിട്ടുള്ളവരെല്ലാം
മറ്റിന്നിനി ആരും ന്നച്ചീടുന്നു;
തെറ്റന്നുടൻ ചെന്നു കൊല്ലുക വേഗം
നാഗധ്വജനിത്ഥം ചൊന്നതു കേട്ടു
നാനാ രഥികളുമായൊരുമിച്ചു
ചുറ്റും വളഞ്ഞു പോർചെയ്തിതെല്ലാരും.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/72&oldid=164329" എന്ന താളിൽനിന്ന് ശേഖരിച്ചത്