ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്നവരിൽ പിന്നെ ഐവരും തോറ്റു;
പാർത്തങ്ങടുത്തു കണ്ണനും കോപിച്ചു;
നേർത്തു പൊരുതപോരെങ്ങനേ ചൊൽവൂ
ഘോരശരമിരുപേരുമോരുപോൽ
ചോരതന്നിൽ മുങ്ങി മറഞ്ഞു ദേഹം.
കണ്ണനുടേ പടനായകൻ ചെന്നു
നുന്നു പൊരുതപ്പോൾ കൊന്നഭിമന്യു;
അത്രതന്നെയല്ല വൻ പടകളെ
പെട്ടെന്നുടൻ കൊന്നാനർജ്ജുനപുത്രൻ.
കർണ്ണസുയോധന ദ്രോണഭോജാദി
കണ്ണുനീരു വാർത്തു തങ്ങളിൽ നോക്കി.
അപ്പോഴതികോപം പൂണ്ടഭിമന്യു
കെൾപോടടുത്തു തേർവീഥിയിൽ പൂക്ക.
ദ്രോണരതു കണ്ടു പറഞ്ഞാരപ്പോൾ
കർണ്ണൻതന്നൊടുമങ്ങടുത്തു മെല്ലെ.
"നേരോടിവനേ കൊൽവതിനിക്കാലം
ആരും കരുതേണ്ട ബാലനെന്നാലും.
വില്ലു ചതിച്ചെയ്യതു മുറിച്ചെന്നാകിൽ
കൊല്ലാമിവനേ ഇന്നില്ല സന്ദേഹം."
ഇത്ഥംകോട്ടു സൂയ്യാത്മജനാം കർണ്ണൻ
പെട്ടെന്നൊളിയമ്പെയ്തൊടിച്ചു ചാപം.
അശ്വങ്ങളേ ദ്രോണഗുരുവും കൊന്നു;
സാരഥിയേക്കൊന്നു കൃപരും പിന്നെ.
വാളും പരിശയും എടുത്താകാശ_______
വീഥിതന്നിൽ നിന്നു പൊരുത പോര്
ഘോരഘോരനവർ പൊരുതു നിൽക്കേ
വെട്ടു കൊണ്ടു പെട്ട പാടുകളെല്ലാം
വട്ടം നോക്കിയെന്തു ഗതിയെന്നോർത്തു
ദ്രോണഗുരുവും കർണ്ണനുമായിട്ടു
വാളും പരിചയുമെയ്തു ഖണ്ഡിച്ചു.
പിന്നേയൊരു ഗദകൊണ്ടവൻ വേഗം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/74&oldid=164331" എന്ന താളിൽനിന്ന് ശേഖരിച്ചത്