ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊന്നാൻ ഗജതുരഗാദികളേയും.
തല്ലിയൊഴിച്ചിട്ടു തകർക്കുംനേരം
തല്ലിക്കൊന്നു ഗാന്ധാരനേയുമപ്പോൾ.
കെൽപോടുടൻ ദുശ്ശ്വാസനതനയൻ
വീരനാകിയോരു ഭരതൻതാനും
മാരിപോലെ ബാണം തൂകിയതെല്ലാം
പാരം ഗദകൊണ്ടു തടുത്താനപ്പോൾ
നേരെ ഗദകൊണ്ടു പൊരുത പൊരിൽ
പാരം പണിയിന്നു പറവാനോർത്താൽ
ചിത്രമിതിനോടു തുല്യമില്ലൊന്നും
കീഴിൽ കഴിഞ്ഞില്ല മേലിലുമില്ല.
പാരം പാരമെയ്തങ്ങടുത്തീടുന്നു
നേർത്തു തമ്മിലതി ഘോരമായപ്പോൾ.
പോരിലിരുപേരും മരിച്ചാരല്ലൊ
നാരായണാ, കൃഷ്ണാ, മുകുന്ദാ എന്നു
നാനാജനങ്ങളും പുകഴ്ത്തീടുന്നു.
പാർത്ഥാത്മജതന്റെ മരണമോർത്തു
ആർത്തു ദേവനാരിമാർകളെല്ലാരും
ഹാഹാ! ശിവ!ശിവ! എന്നു ചിലര്
ഓഹൊ! കഷ്ടം! കഷ്ടം! എന്നു ചിലര്
ധീരനാകുമഭിമന്യുവുമപ്പോൾ
പോരിൽ മരിചച്െന്നു കേട്ടു ധർമ്മജൻ
പാരിലൊരുമരം വീണതുപോലോ
പാരമഴൽ പൂണ്ടു വീണു മോഹിച്ചു.
പിന്നേ ഉണർന്നങ്ങോരോന്നു ചിന്തിച്ചു
ഉണ്ണീ ചതിച്ചോ നീ കുമാരാ എന്നെ
എന്റേ ചൊല്ലു കേട്ടു പോയ്മരിച്ചൊരു
നിന്നേ ഞാനുമെന്നു കണ്ടുകീടുന്നു.
അർജ്ജുനനും മധുവൈരിയും വന്നാൽ
ഇജ്ജനങ്ങളെന്തു പറഞ്ഞീടുന്നു
രാജ്യമിനി വേമ്ട യുദ്ധവും വേണ്ട












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/75&oldid=164332" എന്ന താളിൽനിന്ന് ശേഖരിച്ചത്