ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂമിതന്നിലിനി വാഴ്കയും വേണ്ട;
പാണ്ഡവരെന്നുള്ള നാമവും പോയി;
കീർത്തി പാർത്തലത്തിൽ നാസ്തിയായ് വന്നു;
പാലാഴിയിൽ മുന്നേ ശയിച്ചിടുന്ന
നാരായണ മഝ്യക്രൂർമ്മമായോനെ
സൂകരമേ, നരസിംഹ, വാമന,
നൂർത്തേ, പരംപരം, പരശുരാമാ,
മുന്നം ദശാരഥതനയനായി
രാവണനേ വധംചെയ്ത ശ്രിരാമ,
ചെമ്മേ ബലഭദ്രസഹജനായി
വെണ്ണകവർന്നോനേ, മുകുന്ദാ, കൃഷ്ണാ;
ദുഷ്ടജനങ്ങളേ വധിപ്പാനായി
വാളാത്പരുവോനേ കലിയുഗത്തിൽ
അന്നന്നോരോനാമം പകർന്നവനേ
ഉൾപ്പൂവിലെപ്പോഴുമിരിക്കും നാഥാ,
തണ്ടാർശരൻ മണ്ടിയൊളിച്ചീടുന്ന
മേനി കാണാതെന്റെ നെഞ്ചകം പാരം
പാരം അഴൽപൂണ്ടിങ്ങുരുകുന്നയ്യോ"
കന്നിച്ചഗ്നി കത്തിജ്വലിക്കുംവണ്ണം
ധർമ്മാത്മജനിതഥം വിലപിക്കുമ്പോൾ
സത്യവതീസൂതനാകിയ വ്യാസൻ
ഭീതി മനസ്സിൽനിന്നൊഴിപ്പതിന്നായ്
ഹൃദ്യതരമായവാക്കുരയ്ക്കും പോൽ
പണ്ടു സഞ്ജയനാം മഹീപതിക്ക്
ഉണ്ടായൊരു പുത്രനെയും മോദാൽ;
നാരദന്റെ വരപ്രസാദംകൊണ്ട്
ചാരുകുമാരനായുള്ളവൻ തന്നെ
ദുഷ്ടർ വനത്തിങ്കിൽ വച്ചു കൊന്നല്ലോ;
അന്നുമഹീപതിക്കുള്ളൊരു ദു:ഖം
വന്നങ്ങൊഴിച്ചില്ലേ നാരദൻതാനും?
ഭോഷ്ക്കല്ലെടൊ ബ്രഹ്മൻ വിധിച്ച മൃത്യു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/76&oldid=164333" എന്ന താളിൽനിന്ന് ശേഖരിച്ചത്