ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ആർക്കും തടുക്കാവല്ലോർത്തു കാണുമ്പോൾ എന്നോർത്തിനി ഖെദം കളക നീയും എന്നരുൾചെയ്തു മറഞ്ഞു വ്യാസൻ നാരായണാ, രാമ, രാമ, വൈകുണ്ഠ, രാമ, രാമ, രാമ, രാമ, പാഹിമാം. നാരായണാ, കൃഷ്ണാ, രാമ, പാഹിമാം. ഇക്കഥകൾ പാടി സ്തുതിക്കുന്നോർക്കു ദു:ഖമൊഴിച്ചരുൾ ചെയ്ത ബ്രഹ്മാവേ ബ്രഹ്മാവൊഴികെ മറ്റാരതുള്ളെന്നു ഞങ്ങൾക്കറിവില്ലേ നിന്തിരുമേനി. ... ... .... ... ... ....


കാളിപ്പാട്ട്_______(ദാരികവധം)

"ശ്രീകൈലാസമെന്ന പുരത്തകത്താ ശ്രീമാതേവനോ ദൈവതിരുവടിവ് അതിരാമുടിമന്നൻ താരികനേ താളിയുമൊടിച്ചവിടെ നിന്നേടത്ത് തിരുവാൻ വരങ്ങളും ചോതിച്ചത് തിരുവാൻ വരങ്ങളും കൊടുകാഞ്ഞിട്ട് ഒറ്റ സൂചിയോ അവൻ നാട്ടിയത് ഒരു വിരളമോയവൻ ഊന്നിക്കൊണ്ട് ഒന്നു പന്തിരാണ്ടു കാലമവന് അരുംതപസ്സായവനും നിന്നുകൊണ്ടു തപസ്സഴിപ്പാൻ വകയില്ലാഞ്ഞിട്ട് ഞാൻതന്നെയവിടെ പുഴുന്നെള്ളിയത്; വാണാലും വരങ്ങളും കൊടുത്തുപോയി; മണിമന്ത്രശക്തി ചൊല്ലിക്കൊടുത്തുപോയി;

കൊല്ലുവാനോ വരം കൊടുത്ത അതു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/77&oldid=164334" എന്ന താളിൽനിന്ന് ശേഖരിച്ചത്