ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> പള്ളിവാളും വന്നു താഴുന്നോ ഭദ്രകാളിയോ വന്നു പിറക്കാനുണ്ട് കൈലാസം പാലുപോലെ തെളിയുന്നതോ മൂന്നതല്ലോ മൂന്നു കുലയാന പുഷ്പങ്ങളും എല്ലാം ചാർത്തിയതോ രണ്ടുതല്ലൊരണ്ടു കലയാന ഇളിത്തടത്തിലുമൊ വച്ചു തെറുത്തുംകൊണ്ട് ഏഴതല്ലോ കുലയാനയുംകൊണ്ട് ഭദ്രകാളി വന്നു പിറക്കുന്നല്ലോ ഭദ്രകാളി വന്നു പിറന്നതോ ഓടി ഇരിക്കയും എഴിയിച്ചാതൊ അച്ഛന്റെ മുൻപിലോടി ചെന്ന അതോ "എന്താണെന്റെ അച്ഛാ തിരുവടിവേ തോറ്റിയതോറ്റങ്ങൾ കേൾക്കട്ടെ"ന്ന് നാണിച്ചല്ലോ മുഖം കുമ്പിടുന്നതോ "തോറ്റിയ തോറ്റങ്ങൾ പറയാമെന്ന് തിരുവരക്കാടചാർത്തിക്കൊണ്ടുവന്നാൽ തോറ്റിയ തോറ്റങ്ങൾ പറഞ്ഞീടാമോ" വെള്ളാനയോ തന്റെ തൊലിവിരിച്ച് തിരുമെയ്യിലോ ആട ചാർത്തിക്കൊണ്ട് അച്ഛന്റെ മുമ്പിലോടി വന്ന അതോ വിഴുന്നോടി നമസ്ക്കാരം ചെയ്തുകൊണ്ട് നിന്നുടനെ അമ്മ കൈതൊഴുതു്:-- "കേൾക്കയല്ലോ, അച്ഛാ തിരുവടിവ് തോറ്റിയതോറ്റങ്ങൾ കേൾക്കട്ടതോ അതിരാമുടിമന്നൻ താരികന് താളിയുമൊടിച്ചവിടേ നിന്ന അതോ തിരുവാൻ വരങ്ങളും ചോതിച്ചിതോ തിരുവാൻ വരങ്ങളും കൊടുക്കാഞ്ഞിട്ട് ഒറ്റസൂചിയിൽ നാട്ടിയതോ

ഒരുവിരലുമോ അവൻ ഊന്നിക്കൊണ്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/79&oldid=164336" എന്ന താളിൽനിന്ന് ശേഖരിച്ചത്