ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആമുഖോപന്യാസം

ഏന്റെ ഒരു ബാല്യസ്നേഹിതനും യഥാൎത്ഥ ഭാഷാഭിമാനിയുമായ ചിറയിങ്കീഴ് പി.ഗോവിന്ദപ്പിള്ള അവൎകൾ എഴുതിയ 'മലയാളത്തിലെ പഴയ പാട്ടുകൾ ' എന്ന പുസ്തകത്തെ മഹാജനസമക്ഷം അവതരിപ്പിക്കുന്നതിനു എനിക്കു പ്രത്യേകം സന്തോഷമുണ്ടു്.

ഭാഷയിൽ ഇപ്പോൾ ധാരാളം പുസ്തകങ്ങളുണ്ടാകുന്നുണ്ടെന്നുള്ളതും അവയിൽ നൂറ്റിനു തൊണ്ണൂറ്റൊൻപതും ഭാഷാപോഷണത്തിനു് ഒരു വിധത്തിലും പ്രയോജപ്പെടുന്നില്ലെന്നുള്ളതും ഒന്നുപോലെ പരമാൎത്ഥമാണു്. ഗോവിന്ദപ്പിള്ള അവൎകൾ തന്നെ ഈ പുസ്തകത്തിൽ പ്രസ്താവിക്കുന്നതുപോലെ 'അയ്യപ്പച്ചാരു് അങ്ങാടിമരുന്നിടിച്ചതും കയ്യിൽ ഉലക്കകൊണ്ടതും മമ്മത്തുകുഞ്ഞുചട്ടമ്പി മാവിൽ കയറി മറിഞ്ഞുവീണതും മണിമലയാറ്റിൽ തീ പിടിച്ചതും ഉരച്ചുചേൎത്തു് വിടവുമടച്ചു് ആപ്പും വച്ചു് അങ്ങോട്ടു ചെല്ലമ്മയെന്നോ വീരഭദ്രവിലാസമെന്നോ പേരുകൊടുത്താൽ ഗ്രന്ഥകൎത്തൃപദവി അപഹരിക്കാൻ തരമുള്ള', ഒരുകാലം തന്നെയാണു് ഇതു്. വാസനയും അഭ്യാസവും മറ്റും വേണമെന്നു് ചില യോഗ്യന്മാർ അസൂയാകുക്ഷികളായിട്ടു് മുഖത്തു കരിപററിയ

മൂങ്ങകളെപ്പോലെ മുക്കിലും മൂലയിലുമിരുന്നു പിറുപിറുത്താൽ അതുകൊണ്ടു് ഈ ഗ്രന്ഥകാരവീരന്മാർക്ക് എന്താണു് ഹാനി? പുസ്തകമെഴുതുക എന്നതു ഇന്നാൎക്കേ ആവൂ എന്നുള്ളതിനു വല്ല നിയമമോ ആ നിയമത്തെ ലംഘിച്ചാൽ അതിനുവല്ല ശിക്ഷയോ ഉണ്ടോ? സൎവസ്വാതന്ത്ര്യമെന്നുള്ള പഞ്ചാക്ഷരമല്ലേ ഈ ഇരുപതാംനൂറ്റാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/8&oldid=205156" എന്ന താളിൽനിന്ന് ശേഖരിച്ചത്