ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯


വാണാലും വരങ്ങളും കൊടുത്തുപോയെ

കൊല്ലുവാനുംവരം കൊടുത്തുപോയെ

തോറ്റുവാനുംവരം കൊടുത്തുപോയെ

ആകായത്തുമൊപിന്നെ പൂമിയിൽവച്ചു്

മരിക്കില്ലെന്നു വരം കൊടുത്തുപോയെ

ഈവരങ്ങളെയൊക്കെ കൊടുത്തുംവച്ച്

കൊല്ലവാനൊ ​​​​​എന്നെ തോറ്റിയത്

അസുരന്റെകയ് നാലെന്റെ മരണത്തിനു്

അച്ചനുമോ എന്നെ തോറ്റിയതു്

ഈവരങ്ങളെയൊക്കെ കൊടുത്തുംവച്ചു്

എന്നെ തോറ്റിയങ്ങു വിട്ടൂട്ടൊ

നന്നുനന്നിതെന്റെ നല്ലച്ചനു്

അച്ചന്റെ ആയതോരു നല്ലറിവു്

അച്ചനാണിന്നു ദാരികപുരത്തു്

പോരിനായിട്ടു ഞാനോ പോകയില്ല

അന്നേരത്തവിടെ വന്നാതൊ

ശ്രികൈലാസത്തേയ്ക്കു വിഷ്ണുവതൊ

കേൾക്കയല്ലൊഅമ്മാ മാതാവേ

അതിനൊരുകൌശലം ഞാൻപറയാം

ദാരികപുരത്തുചെന്നാതൊ

പോർചെയ്തവിടെ നിൽക്കുമ്പോഴ്

അന്നുകൊടുത്തോരു മണിമന്ത്രങ്ങൾ

കളിമാറ്റംപറഞ്ഞുഞാൻ കൊണ്ടുവന്നു്

പോർചെയ്തവിടെ നിൽക്കുമ്പോഴ്

തൃച്ചെവിയിലൊ ഞാനൂട്ടിത്തരാം

കേൾക്കയല്ലൊ അച്ചാ തിരുവടിവു്

ഇന്നിഞാനൊരിക്കൽ പോയ് വരട്ടെ

പോയല്ലൊഎന്റെ പൊന്മകളെ

ദാരികപുരത്തുനീ പോയ് വരിക

കേൾക്കയല്ലൊഅമ്മാ മണിമാതാവേ

ദാരികപുരത്തു പോകാമല്ലൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/84&oldid=164342" എന്ന താളിൽനിന്ന് ശേഖരിച്ചത്