ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦


ദാരികപുരത്തു ചെന്നുനിന്നുംകൊണ്ടു്

അറകുലവിളിയൊന്നു വിളിച്ചതൊ

അട്ടഹാസമൊന്നു കേട്ടപ്പോഴു്

ദാരികപുരമൊന്നു നടുങ്ങിയതു്

ദാരികനുമൊന്നു വിറച്ചാതു്

അന്നേരമോഅങ്ങു് വനമുരറയാളു്

കേൾക്കയല്ലൊ എന്റെ ദാരികനു്

പടയ്ക്കായിട്ടുമോ ഇന്നു പോകരുതു്

പോരിനായിട്ടുഇന്നു പോയില്ലെങ്കിൽ

മാനക്കേടുമൊഇന്നു ഒണ്ടാതൊ

പക്കച്ചൊല്ലമോ നമുക്കണ്ടാതൊ

പകലർവരവും നമുക്കണ്ടാതൊ

പകലോ നുളളവരെയുണ്ടാതൊ

പോരിനായിട്ടുതാ൯ പോകുന്നെങ്കിൽ

മംഗല്യത്തിൽതൊട്ടു സത്യംചെയ്തേ

പോരിനായിട്ടിന്നു പോകാവേ

മംഗല്യത്തിൽതൊട്ടു സത്യംചെയ്തു

മംഗല്യമൊപൊട്ടിത്തെറിച്ചുപോയി

കേൾക്കയല്ലൊമുടി ദാരികന്

മംഗല്യമറ്റു തെറിച്ചതിനാലു്

പോരിനായിട്ടുതാ൯ പോകരുതു്

പോരിന്നുതാനിന്നു പോകുന്നെങ്കിൽ

മണിമന്ത്രശക്തിച്ചൊല്ലിത്തന്നല്ലാതെ

പോരിന്നുതാനിന്നു പോകരുതു്

വനമുറയാൾമന്ത്രം പടിച്ചപ്പഴ്

ദാരികനുമന്ത്രം മറന്നുപോയി

പോരിൽതാൻതോറ്റു പോയെങ്കിലു്

ദൂതനെഅയക്കെണ മവിടെനിന്ന്

മണിമന്ത്രശക്തിച്ചൊല്ലി കൊടുത്തയയ്ക്കാം

ദാരികന്റെനല്ലതൊരു പെരുമ്പടമാരെ

ഒന്നുപോലെവിളിച്ചങ്ങു കൂട്ടിയതൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/85&oldid=164343" എന്ന താളിൽനിന്ന് ശേഖരിച്ചത്