ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2

ണ്ടിലെ മുദ്രാപദം? വല്ലതും വാരി വളച്ചു കാടേ മേടെ എന്നെഴുതിയാലെന്താണു്? അച്ചടിപ്പിക്കാനൊരച്ചുകൂടവും അനുകൂലാഭിപ്രായം പുറപ്പെടുവിക്കാനൊരു വൎത്തമാനക്കടലാസുമില്ലെന്നുവരുമോ? നാലു പാദം വയ്ക്കാമെങ്കിൽ കവിയായി; അതിനു നിവൃത്തിയില്ലങ്കിൽ ഗദ്യകാരനായി; ഒരു പോക്കുമില്ലെങ്കിൽ നിരൂപകനുമായി. യേനകേനപ്രകാരേണ പ്രസിദ്ധ പുരുഷനായിത്തീൎന്നു് കാലിന്മേൽ കാലിട്ടു ഞെളിയാൻ ഇപ്പോൾ ആൎക്കും ഒരു പ്രയാസവുമില്ല. വാളെടുത്തവനെല്ലാം വെളിച്ചപ്പാട്; തടിയെടുത്തവനെല്ലാം വേട്ടക്കാരൻ. കുറെ മുറിഇംഗ്ലീഷുംകൂടി വശമായാൽ ഉടൻ സൎവജ്ഞപീഠം കയറാം. പിന്നെ വലിയകോയിത്തമ്പുരാനു് എന്തു വൈദുഷ്യമാണ്? കൊച്ചുണ്ണിത്തമ്പുരാനു് എന്തു കവിത്വമാണു്? ഈ പഴയകൂറ്റുകാരുണ്ടോ കാവ്യത്തിന്റെ മൎമ്മം കാണുന്നു? ഇവൎക്കുപ്രകൃതിയേപ്പകൎത്താനറിയാമോ? എന്നും മറ്റും ചില വിഡ്ഢിത്തങ്ങൾ പ്രസംഗമണ്ഡപത്തിൽ നിന്നു പല്ലിളിച്ചുകൊണ്ടു എഴുന്നള്ളിക്കുകകൂടി ചെയ്യാമെങ്കിൽ ജന്മസാഫല്യവുമായി. 'അമ്മേ കൈരളി', അവിടുത്തേക്ക് ഇങ്ങനെയും ഒരു കാലം വന്നുവല്ലോ? ഹരിണീസ്വയംവരം തുള്ളലെഴുതിയ ആ കവിചക്രവൎത്തി ഇന്നു ജീവിച്ചിരുന്നുവെങ്കിൽ ഈ ഭാഷപോ-അല്ല ഉദരപോഷണ സംരംഭം കൊണ്ടുള്ള അനൎത്ഥങ്ങളെ എങ്ങനെയെല്ലാം വൎണ്ണിച്ചു ബോധം വരുത്തുമായിതുന്നു!

മലയാളത്തിലെ പഴയ പാട്ടുകളെ തിരഞ്ഞുപിടിച്ചു പ്രസിദ്ധം ചെയ്യുക എന്നുള്ള സദ്യവസായത്തിനും മേൽവിവരിച്ച നവീനസാഹിത്യപ്രസ്ഥാനത്തിനും തമ്മിൽ വളരെ അന്തരമുണ്ടു്. ഒടിഞ്ഞും പൊടിഞ്ഞും കിടക്കുന്ന താളിയോലഗ്രന്ഥങ്ങളെ കൈകൊണ്ടു തൊടണമെങ്കിൽതന്നെ സാമാന്യം പോലെ ശ്രമക്ഷമതയുണ്ടായിരിക്കണം. മങ്ങിയും മാഞ്ഞും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/9&oldid=205218" എന്ന താളിൽനിന്ന് ശേഖരിച്ചത്