ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

രുക്കും കൊട്ടകൈയിൽ ബീഡി, ശുരുട്ടു മുതലായവൈകളോ

ടുകൂടാത്ത കനവാങ്കളൈ വരവഴൈത്തു" ആടിതകർക്കുന്ന കോ

വിലൻ ചരിത്രം. തമിഴർക്ക് ഈ കഥ പണമുണ്ടാക്കാനുളള വി

ദ്യ; മലയാളികൾക്ക് പണം കളയാനുളള വിദ്യ. മലയാളിയു

ടെ കയ്യിലായപ്പോൾ ഇതു ഭദ്രകാളീവിലാസമായിത്തിരിഞ്ഞു ;

പച്ചപന്തലിൽ പഴക്കുലയും കെട്ടി കൊട്ടിപ്പാടാനുളള ഒരു ദൈ

വികകഥയുമായി. കഥ ഈവിധമാണ്.

ചോളരാജ്യത്തിൽ ചേർന്ന കാവേരിപ്പൂമ്പട്ടണത്തിൽ ര

ണ്ടു വൈശ്യപ്രഭുക്കൻമാർ ഉണ്ടായിരുന്നു. അവരിൽ ഒരാളിനു

കോവിലൻ എന്നൊരു പുത്രനും മറ്റെയാളിന് കണ്ണകി എ

ന്ന പുത്രിയും ഉണ്ടായി. യൌവനാരംഭത്തോടുകൂടി ഈ വ

ധൂവരന്മാർ തമ്മിൽ കുലാചാരപ്രകാരം വിവാഹബന്ധത്തിൽ

ഉൾപ്പെട്ടു ; കുറേക്കാലം സുഖമായി കഴിഞ്ഞു കൂടി. അങ്ങനെയി

രിക്കെ ഒരു ദിവസം കോവിലൻ ഒരു നടനാഘോഷം കാണാ

നിടയായി. ആ ആഘോഷനായികയായ മാതവി എന്ന ന

ർത്തകിയിൽ അയാൾക്കു പ്രേമം ജനിച്ചു. അതിന്റെ ഫല

മായി പതിവ്രതയായ തന്റെ പത്നിയേ വിട്ടു് അയാൾ നർത്ത

കിയുമായി ചേർന്ന് ദിവസം കഴിച്ചു് ദ്രവ്യം മുഴുവൻ നശിപ്പി

ചു. ഒരു ദിവസം കടലാട്ടം എന്ന ഉൽസവം പ്രമാണിച്ച് ക

ടൽക്കരയിൽ കൂടിയ ജനസംഘത്തിൽ ചേർന്ന് അവർ രണ്ടാ

ളുംവിനോദിച്ചുകൊണ്ടിരിക്കെ മാതവിയുടെ ഒരു പാട്ടിൽ

നിന്ന് അവൾ ഒരു അന്യ പുരുഷനേ സ്മരിക്കുന്നതായി കോ

വിലന് സംശയം ജനിച്ചു. ആ സംശയം അയാളുടെ കുലപ

ത്നിയെ സ്മരിപ്പിച്ചു. അനന്തരം അയാൾ അവിടംവിട്ട് കണ്ണ

കിയുടെ അടുത്ത് ചെന്നു ചേർന്നു. കുലസ്ത്രീയായ അവൾ ഭർത്താ

വിനെ സാദരം സമാധാനപ്പെടുത്തിയ ശേഷം ദ്രവ്യനാശത്താ

ലുണ്ടായ ആശാഭംഗവും മാനനഷ്ടത്താലുത്ഭവിച്ച മനസ്താപ

വും കൊണ്ടു് ഇരുവരും നാടുവിട്ടു മധുരയിലേക്ക് പോയി ; വൈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/95&oldid=164354" എന്ന താളിൽനിന്ന് ശേഖരിച്ചത്