ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

അതിനാൽ രാജാവ് കാര്യകാരണാലോചന കൂടാതെ രാജദൂത

ന്മാരെ നിയോഗിച്ചയച്ചു കോവിലനെ വധിപ്പിച്ചു. ഈ വധഭൂമി

മധുരക്കടുത്ത തൃപ്പരം കുൻറം എന്ന സ്ഥലത്ത് ഇന്നും ഒരു

അശ്മസ്തംഭത്താൽ അങ്കിതമായിരിക്കുന്നു.


കണ്ണകി വിവരമറിഞ്ഞു. ദുസ്സഹമായ വ്യസനത്തോടുകൂടി

തിരിച്ചു രാജധാനിയിലെത്തി രാജാവിനോട് ഭർത്തൃവ

ധത്തിന്റെ കാരണം ചോദിക്കയും തന്റെ ചെലമ്പിനകത്തു

വജ്രങ്ങൾ നിറച്ചിരിക്കുന്നത് അവൾ കാണിക്കയും ചെയ്തു.

രാജ്ഞിയുടെ ചിലമ്പിനുളളിൽ മുത്തുകളായതിനാൽ പരി

ശോധനക്കായി തട്ടാൻ കൊണ്ടുവന്ന ചിലമ്പു രാജസമക്ഷം

കൊണ്ടുവരപ്പെട്ടു. കണ്ണകി ആ ചിലമ്പെടുത്തു് ഒരടിയാലെ

പൊട്ടിച്ചപ്പോൾ അതിനുളളിൽ നിന്നു വജ്രം നാലുപാടും ചിതറി.

രാജാവ് ഇതു കണ്ടു വ്യസനത്താൽ സ്തബ്ധനായി ഉടൻ ഐ

ഹിക വാസം വിട്ടു. കണ്ടുനിന്ന രാജ്ഞിയും ഭർത്താവിനെ

അനുഗമിച്ചു. അനന്തരം കണ്ണകി തീക്കനൽ ചിതറുന്ന

കണ്ണുകളും വിറക്കുന്ന ചുണ്ടുകളും തുടിക്കുന്ന കവിൾത്തട

ങ്ങളുമായി ഭൂമി ഇളക്കിക്കൊണ്ടു ചാടി ഒരു വലിയ ജനസംഘ

ത്തെ മുന്നിട്ടു തട്ടാന്റെ വീട്ടിലെത്തി ; കോപവും വ്യസനവും

കൊണ്ടു ബോധം വിട്ട് ഇടത്തെ സ്തനം ചുറ്റിപ്പറിച്ചെറിഞ്ഞു.

ഇതു കണ്ട ജനങ്ങൾ അവന്റെ വീട്ടിൽ തീവച്ചു

നശിപ്പിക്കയും അവനേ വധിക്കയും ചെയ്തു. അനന്തരം ആ

സാദ്ധ്വി വൈകയാറ്റിന്റെ ഉല്പത്തിസ്ഥാനത്തിനഭിമുഖമായി

നടന്നു. ചേരരാജ്യത്തിൽ പ്രവേശിച്ചു പശ്ചിമഘട്ടങ്ങളുടെ

ചരിവിൽ ഒരു വേങ്ങമരത്തിന്റെ ചുവട്ടിൽ എത്തി.

അവിടെ വച്ചു ദേഹിയെ ദേഹത്തിൽ നിന്നു വേർപെടുത്തി.

പാട്ടിലൊരു ഭാഗം :-

.... .... .... .... .... .... .... ....

അര അര ശിവ ശിവ ശിവശങ്കര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/97&oldid=164356" എന്ന താളിൽനിന്ന് ശേഖരിച്ചത്