ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

56 മംഗളോദയം

പറയാതെ കഴിയില്ല.'പാലാഴി മഥനം' എന്ന ഈപുസ്തകം പഴയ പ്രബന്ധങ്ങളുടെ രീതി പിടിച്ചു നിർമ്മിച്ചിട്ടുള്ളതാണ്.ഇതിൽ ചില ദിക്കുകളിൽ പഴയ ചിട്ടയ്ക്കു കുറച്ചൊക്കെ വൈകല്യം വന്നിട്ടുണ്ടെങ്കിലും, കക്ഷിയുടെ അനുകരണ സാമർത്ഥ്യം പ്രശംസാർഹമായിരിക്കും ഇതിലെ പല ഗദ്യപദ്യങ്ങൾക്കും നല്ലവണ്ണം ഓജസ്സും ശക്തിയും വന്നിട്ടുണ്ട്. പക്ഷെ, നിരർത്ഥക ശബ്ദപ്രയോഗം മുതലായ ചില ദോഷങ്ങൾ ഇടയ്ക്കിടയ്ക്കു പറ്റി പോയിട്ടുണ്ട്. "കേളീകന്ദുകലേഖനാടിവിവിധക്രിഡാവിനോദങ്ങളി" ലും മറ്റും ഒരേ അർത്ഥത്തിലുള്ള ശബ്ദങ്ങളെ ചില പ്രവശ്യം ആവർത്തിച്ചിട്ടുള്ളതു നോക്കുക. എങ്കിലും കവി ഒരു നല്ല വാസനക്കാരനാണെന്ന് ആർക്കും ബോധപ്പെടാതിരിക്കില്ല.അതുകൊണ്ട്, പ്രബന്ധത്തിന്റെ പ്രണേതാവായ വെളിയന്നൂർ പുഷ്പകത്തു ശങ്കരനമ്പ്യാരവർകളുടെ കവിതാപരിശ്രമം ചിരാനുബന്ധിയായി കാണണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ൨ ആത്മപുരാണം

         പുരാണങ്ങളെയും മറ്റും തർജമചെയ്യുന്നതിന്നു പഴമക്കാർ അവലംബിച്ചിരിരുന്ന കിളിപ്പാട്ടുരീതിയ്ക്കു പുറമെ, ശ്ലോകത്തിനു ശ്ലോകമായി  തർജ്ജമചെയ്യുക എന്നൊരു സമ്പ്രദായം കൂടി ഇയ്യിടയിൽ ഉണ്ടായിട്ടുണ്ടല്ലൊ, ഈ രണ്ടു  രീതിയിലും മൂലത്തിന്റെ പദ്യക യുത്വത്തിനനുസരിച്ചിട്ടുള്ളവയാണ്. എന്നാൽ മൂലത്തിലുള്ള പദ്യങ്ങളെ ലളിത ഭാഷയിൽ ഗദ്യമായി തർജ്ജമ ചെയ്താൽ അർത്ഥഗ്രഹണത്തിനു കുറെ കൂടി  എളുപ്പമുണ്ടെന്നു പുതിയ ചില തർജ്ജമക്കാർ അഭിപ്രായപ്പെടുന്നു. ഇയ്യിടയിൽ ഈ രീതിയിലും ചില തർജ്ജമകൾ ഉണ്ടാവുന്നതുമുണ്ട്. ഗദ്യപക്ഷപാതികളായ ഈ പക്ഷക്കാർ പുറപ്പെട്ടിട്ടുള്ള വഴി, പഴയ സംസ്കൃതഗ്രന്ഥങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നതിലുള്ള മൂന്നാമത്തെ പ്രസ്ഥാനമാണ്.ഈ മൂന്നു രീതിയും ഓരോ വിധത്തിൽ വിചാരിക്കുമ്പോൾ നല്ലതെന്നു പറയുന്നതെല്ലാതെ, അവയെ ഒന്നിനോടൊന്ന് താരമ്യപ്പെടുത്തുന്നത് ഈ സന്ദർഭത്തിൽ പ്രസക്തമല്ല. ആത്മപുരാണത്തിന്റെ ഈ തർജ്ജമ പല വട്ടമായി ഞങ്ങൾ വായിച്ചു നോക്കിയതിൽ, ഇതുപോലെ ഗംഭീരാർത്ഥങ്ങളായ ഗ്രന്ഥങ്ങൾ മലയാളഭാഷയിൽ എത്രതന്നെ ഉണ്ടായിവന്നാലും ഭാഷാസ്നേഹികൾക്ക് അരോചകം വരികയില്ലെന്നു തെളിഞ്ഞിരിക്കുന്നു. ഗഹനങ്ങളായ ഭാഗങ്ങളിൽ തർജ്ജമയ്ക്കു പുറമേ ടിപ്പണി കൂടി ചേർത്തിട്ടുള്ളതും തർജ്ജമയെ മൂലത്തോടൊത്തു നോക്കുവാൻ സൌകര്യമാവത്തക്ക വിധം മൂലം കൂട്ടിചേർത്തിട്ടുള്ളതും ഉചിതമായിട്ടുണ്ട്. 'വിചാരസാഗരം'  മുതലായ വിശിഷ്ടഗ്രന്ഥങ്ങളുണ്ടാക്കി നല്ല വിദ്വാനെന്നു പേരുനേടിയ കോരാത്തെ നാരായണ മേനോനവറുകളുടെ ഈ തർജ്ജമ ഉപനീഷത്സാരങ്ങളറിയാനാഗ്രഹിക്കുവർ ആദരിക്കുമെന്നു ഞങ്ങൽ വിശ്വസിക്കുന്നു. റോയൽ എണ്‌പതു ഭാഗങ്ങളടങ്ങിയ ഓരോ ലക്കമായി ഈരണ്ടു മാസം കൂടുമ്പോൾ പ്രസിദ്ധപ്പെടുത്തുന്നു.ഈ പുസ്തകം സുമാർ നാലു കൊല്ലം കൊണ്ടുമുഴുവനാകുമെന്നാണു കാണുന്നത്. 
     		൩ നീതികഥകൾ 

പെൻഷ്യന്റ് റേഞ്ച് ഇൻസ്പക്ടർആർ, ഈശ്വര പിള്ള ബി.എ അവർകൾ ഉണ്ടാക്കിയതും, കേരള വർമ്മ വലിയ കോയിത്തമ്പുരാൻ തിരുമനസ്സിന്റെ മുഖവരയോടു കൂടി ബി.വി ബുക്ക്ഡിപ്പോ ഉടമസ്ഥൻ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/106&oldid=164479" എന്ന താളിൽനിന്ന് ശേഖരിച്ചത്